ഫെസ്റ്റിവൽ ഓഫ് കേരളം ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം :കേരള പിറവിയോടനുബന്ധിച്ചു കേരള സർക്കാരിന്റെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ ഓഫ് കേരളം ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥു ഉദ്ഘാടനം ചെയ്തു.. ചലച്ചിത്ര താരം ടോവിനോ തോമസ് വീശിഷ്ട അതിഥിയായിരുന്നു. ചീഫ് സെക്രട്ടറി വിശ്വനാഥു സിൻഹ ഐ എ എസ് ചടങ്ങിൽ സംബന്ധിച്ചു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് ഐ എ എസ് സ്വാഗതം പറഞ്ഞു. അരവിന്ദ് ഐ എ എസ് ചടങ്ങിന് നന്ദി പറഞ്ഞു.ചടങ്ങിൽ ബി പി പി ആറിന്റെ ലോഞ്ചി ങ് കർമ്മവും നിർവഹിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ സർട്ടിഫിക്കറ്റുകളും പുരസ്‌കാരവും നൽകി ആദരിച്ചു. ചടങ്ങിന്റെ ഭാഗമായി വിവിധ സംഗീത കോളേജുകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനാജ്ഞലിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *