നോർത്ത് പറവൂർ വിശുദ്ധ കൊത്തൊലെൻഗോ ദേവാലയത്തിൽ വിശുദ്ധ ജോസഫ് കൊത്തൊലെൻഗോയുടെ ഊട്ടുതിരുനാൾ ഭക്തിസാന്ദ്രമായി നടന്നു. തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ ദേവാലയത്തിൽ എത്തിചേർന്ന കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിനെ വികാരി ഫാ. ജോൺ പോൾ കുരിശ്ശിങ്കലിൻ്റെ നേതൃത്വത്തിൽ തിരുന്നാൾ കമ്മറ്റിക്കാരും പ്രസുദേന്തിമാരും ചേർന്ന് സ്വീകരണം നൽകി.തുടർന്ന് ബിഷപ്പ് പുത്തൻവീട്ടിലിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി നടന്നു . കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺസിഞ്ഞോർ റോക്കി റോബിൻ കളത്തിൽ വചന പ്രഘോഷണം നടത്തി. ദിവ്യബലിയെ തുടർന്ന് ആയിരങ്ങൾ പങ്കെടുത്ത നേർച്ച സദ്യയുടെ ആശീർവദവും വിതരണോദ്ഘാടനവും ബിഷപ്പ് നിർവ്വഹിച്ചു.
വി. കൊത്തൊലെൻഗോ ഊട്ടുതിരുനാൾ
