വിദ്യാദർശൻ പദ്ധതി പഠനോപകരണങ്ങൾ വിതരണം ചെയ്തു

ചേർത്തല: സഹായം അർഹിക്കുന്നവരെ പരിഗണിക്കുന്ന മാനുഷിക മുഖമുള്ളവരായി വളരുവാനുള്ള പരിശീലനവും മാതൃകയുമാണ് കുട്ടികൾക്കു ലഭിക്കേണ്ടതെന്ന് ചേർത്തല നഗരസഭാ ചെയർമാൻ എസ് സോബിൻ അഭിപ്രായപ്പെട്ടു. എറണാകുളം -അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ വൈക്കം, ചേർത്തല മേഖലകളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ പഠനമികവിനായി നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതി അംഗങ്ങൾക്കുള്ള പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്. എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം നേടിയവർക്ക് അദ്ദേഹം ഉപഹാരങ്ങളും നൽകി. ഭിന്നശേഷിയെ അതിജീവിച്ച വനിതാ സംരംഭകയും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറുമായ അഞ്ജന ഷാജി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സഹൃദയ അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി അധ്യക്ഷനായിരുന്നു. സഹൃദയ ജോയിൻ്റ് ഡയറക്ടർ ഫാ.ജിനോ ഭരണികുളങ്ങര, പ്രോഗ്രാം കോ ഓർഡിനേറ്റർ സിസ്റ്റർ ജൂലി, അലീഷ ജോസഫ് എന്നിവർ സംസാരിച്ചു. വിദ്യാദർശൻ പദ്ധതി അംഗങ്ങളായ 100 കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് ഫാ. അഖിൽ ഇടശേരി നേതൃത്വം നൽകി.

ഫോട്ടോ: എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാദർശൻ പദ്ധതി അംഗങ്ങളെ ചേർത്തല നഗരസഭാ ചെയർമാൻ എസ്. സോബിൻ അനുമോദിക്കുന്നു. സിസ്റ്റർ ജൂലി, ഫാ. സിബിൻ മനയംപിള്ളി, അഞ്ജന ഷാജി, ഫാ.ജിനോ ഭരണികുളങ്ങര എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *