വൈക്കംവൈക്കം മടിയത്ര സ്‌കൂളിലെ കളിസ്ഥല നിർമ്മാണം നഗരസഭ തടസ്സപ്പെടുത്തിയെന്ന് എൽഡിഎഫ് ദുഷ്പ്രചരണം നടത്തുന്നതിനെതിരെ വൈക്കം ടൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭക്കു മുമ്പിൽ രാഷ്ട്രീയവിശദീകരണ യോഗം നടത്തി . പ്രദേശവാസികളുടെ വഴി സൗകര്യവും റോഡ് സൗകര്യവും ഉറപ്പാക്കി കൊണ്ട് കളിസ്ഥലം നിർമ്മിക്കണമെന്ന നഗരസഭയുടെ നിലപാടിനെ തള്ളി കളിസ്ഥലം നിർമ്മിക്കണമെന്ന ആവശ്യത്തിനു പിന്നിൽ നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ടെന്ന് യോഗം ഉൽഘാടനം ചെയ്തു കൊണ്ട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.ഡി. ഉണ്ണി പറഞ്ഞു.
ടൗൺ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് സോണി സണ്ണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെപിസിസി അംഗം മോഹൻ ഡി ബാബു, നഗരസഭ ചെയർമാൻ അബ്ദുൾസലാം റാവുത്തർ,വൈസ് ചെയർപേർസൺ സൗദാമിനി അഭിലാഷ്, പി.റ്റി. സുഭാഷ്, ഇടവട്ടം ജയകുമാർ, ബി.രാജശേഖരൻ ,രേണുക രതീഷ് പി.ഡി. പ്രസാദ്, ഷാനവാസ്, ബിജു നമ്പിത്താനം, പി.ജോൺസൺ,കെ. എം. രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
എൽ ഡി എഫ് ദുഷ്പ്രചരണം നടത്തുന്നതിനെതിരെ രാഷ്ട്രീയവിശദീകരണ യോഗം
