ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 14 മുതൽ; 500ലേറെ പ്രസാധകർ പങ്കെടുക്കും.

ദോഹ: മുപ്പത്തഞ്ചാമത് ദോഹ രാജ്യാന്തര പുസ്തകമേള മെയ് 14ന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കും. സാംസ്‌കാരിക മന്ത്രാലയമാണ് മേള സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ ദോഹ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത് അഞ്ഞൂറിലേറെ പ്രസാധകർ. പത്തു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 36 രാജ്യങ്ങളുടെ സാന്നിധ്യമുണ്ടാകും. പുസ്തകോത്സവത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പാണ് ഇത്തവണത്തേത്.
മെയ് 14 മുതൽ 23 വരെ ദോഹ എക്‌സിബിഷൻ ആന്റ് കൺവൻഷൻ സെന്ററിലാണ് ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം നടക്കുക. ഇന്ത്യയിൽ നിന്നടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 515 പ്രസാധകരും സ്ഥാപനങ്ങളും മേളയുടെ ഭാഗമാകും. 910 സ്റ്റാളുകളാണ് പുസ്തക മേളയിൽ ഒരുങ്ങുന്നത്. വിവിധ മന്ത്രാലയങ്ങൾ, ഗവണ്മെന്റ് സ്ഥാപനങ്ങൾ, എംബസികൾ എന്നിവയുടെ പങ്കാളിത്തവും ഇത്തവണയുമുണ്ടാകും.
രാവിലെ 9 മുതൽ രാത്രി 10 വരെയും, വെള്ളിയാഴ്ചകളിൽ വൈകിട്ട് 3 മുതൽ രാത്രി 10 മണി വരെയും ആണ് മേളയിൽ പ്രവേശനം.

Leave a Reply

Your email address will not be published. Required fields are marked *