ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ ടിം യുഡിഎഫ് വിജയാഘോഷം നടത്തി.

ദോഹ: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിയ്ക്ക് കിട്ടിയ വൻ വിജയത്തിൽ സന്തോഷം പങ്കിടുന്നതിനായി കൊല്ലം ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും വിജയിച്ചതിന്റെ ആവേശത്തിൽ ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ ടിം യുഡിഎഫ് തുമാമ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ വിജയാഘോഷം നടത്തി. ജില്ലാ നേതാക്കളായ ഹാഷിം അപ്സര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അനിൽകുമാർ കുണ്ടറ, മുഹമ്മദ് ഷാ, ജോസ്ചവറ, മുഹമ്മദ് റാഫി, നിഷാദ് കൊട്ടാരക്കര എന്നിവർ പരിപാടിക്ക് നേതൃതം നൽകി. നൗഷാദ് അഞ്ചൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *