ഹൃദയാഘാതം: കുറ്റ്യാടി സ്വദേശിയായ പ്ലസ് ടു വിദ്യാർഥി ഖത്തറിൽ നിര്യാതനായി.

ദോഹ: ഖത്തറിൽ പ്ലസ് ടു വിദ്യാർഥി ഹൃദയാഘാതം മൂലം നിര്യാതനായി.
കോഴിക്കോട് കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ-സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ് (17) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് ഫനാർ മുഹമ്മദ്.
ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു. നടപടി ക്രമങ്ങൾ പൂര്‍ത്തിയായതായും മയ്യിത്ത് ദോഹയില്‍ ഖബറടക്കുമെന്നും കെഎംസിസി മയ്യിത്ത് പരിപാലന സമിതി അല്‍ ഇഹ് സാന്‍ പ്രവര്‍ത്തകര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *