വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം പ്രസിഡന്റുമായ ടി സുനിൽകുമാറിന് മണ്ണുമാഫിയയുടെ വധഭീഷണി.
കുറ്റിച്ചാൽ പഞ്ചായത്തിലെ പേഴുംമൂട് ഭാഗത്ത് അനുമതിയില്ലാതെ മണ്ണിടുപ്പും കാലം പാറ സിദ്ധാശ്രമത്തിനു സമീപം പാറ ഖനനവും നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മൈനിങ് ആൻഡ് ജിയോളജി വകുപ്പ്
മിന്നൽ സ്ക്വാഡ് ഈ സ്ഥലങ്ങൾ കഴിഞ്ഞദിവസം സന്ദർശിക്കുകയും അനധികൃത പ്രവർത്തിയിൽ ഏർപ്പെട്ട അർഷാദ് എന്നയാളിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തിരുന്നു…
അത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സുനിൽകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണെന്ന് ആരോപിച്ച് ഇന്നലെ രാത്രി സുനിൽകുമാർ സഞ്ചരിച്ചിരുന്ന വാഹനം പൂവച്ചലിന് സമീപം തടഞ്ഞു നിർത്തി ചീത്തവിളിക്കുകയും കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കാണിച്ച് സുനിൽകുമാർ അർഷാദിനെതിരെകാട്ടാക്കട പോലീസിന് പരാതി കൊടുത്തു .
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് സ്ക്വാഡിന്റെ മുന്നിൽ വച്ച് സമീപവാസികളെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് കാണിച്ച് അനസ് തെക്കേതറയും പോലീസിന് പരാതി നൽകിയിട്ടുണ്ട്..
കഴിഞ്ഞ കുറേ ദിവസങ്ങളായി കുറ്റിച്ചലിലും സമീപപ്രദേശങ്ങളിലും ഇത്തരത്തിൽ അനധികൃത മണ്ണിടുപ്പും പാറ ഖനനവും നടന്നുവരുന്നതായി വ്യാപകമായ പരാതിയുണ്ടെന്നും,
പരാതി ശ്രദ്ധയിൽപ്പെട്ട ഗ്രാമപഞ്ചായത്തും മൈനിങ് ആൻഡ് ജിയോളജി വകുപ്പും ശക്തമായ നടപടികളാണ് ഇത്തരം ആളുകൾക്കെതിരെ സ്വീകരിക്കുന്നതെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു…
