രാഷ്ട്രീയ ഏകതാ ദിവസ്: കുട്ടിക്കാനം–പീരുമേട് മിനി മാരത്തൺ ഇന്ന്

പീരുമേട്: രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളുടെയും ഓപ്പറേഷൻ തൂഫാന്റെയും ഭാഗമായി കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയന്റെ ആഭിമുഖ്യത്തിൽ മിനി മാരത്തൺ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഏഴിന് കുട്ടിക്കാനം ടൗണിൽനിന്ന് പീരുമേട്ടിലേക്കാണ് മാരത്തൺ നടത്തുന്നത്.

പീരുമേട് എംഎൽഎ അഡ്വ. സിറിയക് തോമസ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. കേരള ആംഡ് പോലീസ് അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് എ.യു. സുനിൽകുമാർ ഐപിഎസ്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ദേശീയ ഐക്യത്തിന്റെയും അച്ചടക്കത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *