ഗുരുവായൂർ: കളരി ആയോധന കലയുടെ ആചാര്യനും, കളരി മർമ്മ ചികിത്സാ രംഗത്തെ പ്രഗത്ഭനുമായിരുന്ന സി.ടി ലോനപ്പൻ നാലാമത് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് ഉദ്ഘാടനം ചെയ്തു. സി.ടി ലോനപ്പൻ സ്മാരക ട്രസ്റ്റ് ചെയർമാൻ കെ.പി ഉദയൻ അധ്യക്ഷനായി.
യോഗ അധ്യാപിക മീന രഘുനാഥ്, വല്ലഭട്ട ഗുരുക്കൾ കെ.പി കൃഷ്ണദാസ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് ഷെമീർ ഗുരുക്കൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
നഗരസഭാ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, കൗൺസിലർ ശോഭ ഹരിനാരായണൻ,
ട്രസ്റ്റ് അംഗങ്ങളായ പി.ആർ ഡെന്നി, രാജേന്ദ്രൻ കണ്ണത്ത്, കെ. വാസുദേവൻ നമ്പൂതിരി, പി.ജെ ആന്റോ, ഗിരീഷ്, ഉണ്ണികൃഷ്ണൻ, വിജയൻ, സണ്ണി, സജി തുടങ്ങിയവർ സംസാരിച്ചു.
