കുപ്പക്കയം: പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം, മുണ്ടക്കയം എം.എം.ടി. ആശുപത്രി, പെരുവന്താനം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കുപ്പക്കയത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പെരുവന്താനം ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ എം.സി. സുരേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സോഷ്യൽ വർക്ക് വിഭാഗം അധ്യാപകൻ ഫാ. ജോയ്സ് മയിലാടി അധ്യക്ഷത വഹിച്ചു.
എം.എം.ടി. ആശുപത്രി പി.ആർ.ഒ ജിജോ ജോർജ്, ജിസ്മി ഷാജു, ആൻ സ്റ്റാൻലി, ആസിയ ഷാജഹാൻ എന്നിവർ സംസാരിച്ചു. വിദ്യാർഥി കോർഡിനേറ്റർമാരായ ജിനി ജേക്കബ്, ദീപക് ദിപു, അലീൻ ഡി. എന്നിവരും പങ്കെടുത്തു.
ഡോ. ക്രിസ്റ്റി മരിയ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
