.കിഴക്കമ്പലം / കോലഞ്ചേരി :
തിരുവാണിയൂർ പഞ്ചായത്തിലൂടെ മരങ്ങാട്ടുള്ളി (വെങ്കിട )മുതൽ മാമല വരെ കടന്നുപോകുന്ന പ്രധാന ജലസ്രോതസായ വലിയതോട് മണ്ണും ചെളിയും നീക്കം ചെയ്ത് ശുചീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ട്വന്റി 20യുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.
ഓരോ മഴക്കാലത്തും വലിയതോട്ടിൽ നിന്നും വെള്ളം കവിഞ്ഞൊഴുകി സമീപത്തെ പാടശേഖരങ്ങളിലേക്ക് കയറുകയും, വേനലിൽ കടുത്ത വരൾച്ച ഉണ്ടാകുന്നതിനും കൃഷിനാശത്തിനും കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാകുവാനായി ഈ ദൗത്യം ഉപകരിക്കും. ഈ പ്രശ്നത്തിന് ശാശ്വതമായൊരു പരിഹാരം കണ്ടെത്തുന്നതിനും തോടിന്റെ സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ശുചീകരണ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്.
ട്വന്റി 20യുടെ സംസ്ഥാന പ്രസിഡൻ്റ്
സാബു എം ജേക്കബ് പ്രവർത്തനം ഉൽഘാടനം ചെയ്തു. തിരുവാണിയൂർ പഞ്ചായത്തിന്റെ പ്രസിഡന്റ് റെജി വർഗീസ് അധ്യക്ഷത വഹിച്ചു. ട്വന്റി 20 മധ്യമേഖല വൈസ് പ്രസിഡന്റ് അഡ്വ. ചാർളി പോൾ, കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജിബി അബ്രഹാം, സെക്രട്ടറി ജിന്റോ ജോർജ്, എക്സിക്യൂട്ടീവ്ബോർഡ് അംഗം പി.പി. സനകൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി.കെ ബിജു , പി . വൈ അബ്രഹാം, ഒ .ജെ പൗലോസ് ,ജോളി ജേക്കബ്,വാർഡ് മെമ്പർ അനി കെ മത്തായി എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ നാടിന്റെ കാർഷിക മേഖലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നൽകുകയും മാതൃകാപരമായ രീതിയിൽ കൃഷി നടത്തുകയും ചെയ്യുന്ന മികച്ച കർഷകരെ ആദരിച്ചു.
നാടിന്റെ കാർഷിക പുരോഗതിക്കും കർഷകരുടെ സംരക്ഷണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഒരുപോലെ പ്രാധാന്യമുള്ള ജനോപകാരപ്രദമായ ഇത്തരം പ്രവർത്തനങ്ങൾ ട്വന്റി 20 പാർട്ടി യുടെ ലക്ഷ്യങ്ങൾ ആണെന്ന് സാബു എം. ജേക്കബ് അറിയിച്ചു. ട്വന്റി 20 പാർട്ടിയുടെ മറ്റ് ജനപ്രതിനിധികൾഭാരവാഹികൾ, പ്രവർത്തകർ നാട്ടുകാർ തുടങ്ങി നൂറ് കണക്കിന് പ്രവർത്തകൾ പങ്കെടുത്തു.
ഫോട്ടോമാറ്റർ : തിരുവാണിയൂർ പഞ്ചായത്തിലെ വലിയതോട് ശുചീകരണ പ്രവർത്തനങ്ങൾ ട്വൻ്റി 20 പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു . ഭാരവാഹികളായ ജിൻ്റോ ജോർജ്,
അഡ്വ. ചാർളിപോൾ, ജിബി അബ്രഹാം, പഞ്ചായത്ത് പ്രസിഡൻ്റ് റെജി വർഗ്ഗീസ് , പി .പി സനകൻ, ടി.കെ ബിജു എന്നിവർ സമീപം
ജിബി അബ്രഹാം
നിയോജകമണ്ഡലം പ്രസിഡൻ്റ്
9744448888
