ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഓഫീസിന്റെ CSR പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാർക്കായി നടപ്പാക്കിയ നൈപുണ്യ വികസന പരിശീലന പരിപാടിയുടെ ബിരുദദാന ചടങ്ങ് മുഖ്യമന്ത്രി ശ്രീ. വി. ഡി.സതീശൻ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വടക്കൻ പറവൂർ, വാണിയക്കാട് മജ്ലിസ് ഹാളിൽ നടന്ന ചടങ്ങിൽ ശ്രീ. ഹൈബി ഈഡൻ എം.പി. മുഖ്യാതിഥിയായി.
*സംസാര-ശ്രവണ വൈകല്യമുള്ളവരും ബൗദ്ധിക വൈകല്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഉൾപ്പെടെയുള്ളവർ പരിശീലനം വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. *ഭിന്നശേഷിക്കാർക്കായുള്ള നൈപുണ്യ വികസന കൗൺസിൽ,കൊത്തൊലെൻഗോ വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.*
പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളും തൊഴിൽദാതാക്കളും ഭിന്നശേഷിക്കാർക്ക് പ്രാപ്യമായ തൊഴിൽ അന്തരീക്ഷം, ആവശ്യമായ പിന്തുണ, അർത്ഥവത്തായ തൊഴിൽ അവസരങ്ങൾ എന്നിവ ഒരുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
*ഫുഡ് ആൻഡ് ബിവറേജ് സർവീസ് അസിസ്റ്റന്റ്, ഹോസ്പിറ്റാലിറ്റി അസോസിയേറ്റ് എന്നീ തൊഴിൽ മേഖലകളിലാണ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകിയത്. കേരളത്തിലെ വളർന്നുവരുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ തൊഴിൽ നേടുന്നതിന് ഈ പരിശീലനം സഹായകരമായി.
Aabasoft Technologies India Pvt. Ltd., Aster Medicity, Fragomen, Galaxy International, McDonald’s, Lemon Tree–Keys Select, Sapphire Foods India Ltd.–Pizza Hut, Tamara Hotel, Club Sulemani തുടങ്ങിയ സ്ഥാപനങ്ങളിലും മറ്റ് വ്യവസായ പങ്കാളികളിലുമാണ് പരിശീലനം നേടിയവർക്ക് തൊഴിൽ ലഭിച്ചത്.
*വടക്കൻ പറവൂർ നഗരസഭ ചെയർപേഴ്സൺ **ശ്രീ. രമേഷ് ഡി. കുറുപ്പ്, കേരള സർക്കാർ ഭിന്നശേഷി കമ്മീഷണർ ഡോ. പി. ടി. ബാബുരാജ്, ഇന്ത്യൻ ഓയിൽ ഇൻസ്റ്റിറ്റ്യൂഷണൽ ബിസിനസ് വിഭാഗം കൺട്രി ഹെഡ് *ശ്രീ. കെ. ജോൺ പ്രസാദ്, ഹ്യൂമൻ റിസോഴ്സ് വിഭാഗം ചീഫ് ജനറൽ മാനേജർ (I/C) ശ്രീ. ടി. വി. ശിവൻ, ഇന്ത്യൻ ഓയിൽ കേരള സ്റ്റേറ്റ് ഓഫീസിലെ ചീഫ് ജനറൽ മാനേജറും സ്റ്റേറ്റ് ഹെഡുമായ ഗീതിക വർമ്മ SCPwD CEO , ശ്രീ. രവീന്ദ്ര സിംഗ്, കൊത്തൊലെൻഗോ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ റവ. ഫാ. ഡോ. ഷോണി മാത്യു പെരുമ്പള്ളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തൊഴിലുടമകൾ, പരിശീലകർ, ഉദ്യോഗാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.ഭിന്നശേഷി ഒരു പരിമിതിയല്ല; അവസരം ലഭിക്കുമ്പോൾ കഴിവും ആത്മവിശ്വാസവും പ്രകടിപ്പിക്കാൻ കഴിയുന്ന ശക്തിയാണ്.” എന്ന സന്ദേശമാണ് പരിപാടി മുന്നോട്ടുവച്ചത്.* ഭിന്നശേഷിക്കാരുടെ കഴിവുകളും അഭിലാഷങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ് അവരെ തൊഴിൽ മേഖലയിലും സമൂഹത്തിന്റെ വികസനത്തിലും സജീവ പങ്കാളികളാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
