ശ്രീറാം ഫിനാൻസ് സ്കോളർ ഷിപ്പ് വിതരണം

ശ്രീറാം ഫിനാൻസ് കമ്പനിയുടെയും ശ്രീറാം സേവ സങ്കൽപ്പ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്കോളർ ഷിപ്പ് വിതരണം കേരള മുഖ്യമന്ത്രി അഡ്വ. വി. ഡി. സതീശൻ അവർകൾ നിർവ്വഹിച്ചു. കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് നാടിനു വേണ്ടിയിട്ടുള്ള ഒരു ഇൻവെസ്റ്റ്മെന്റ് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.ട്രാൻസ്‌പോർട് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ 8മുതൽ 12 ക്ലാസ് വരെ പഠനം നടത്തുന്ന കുട്ടികൾക്കാണ് തുടർച്ചയായി അഞ്ചു വർഷകകാലത്തേക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കമ്പനിയുടെ പൊതു നന്മ പദ്ധതിയിൽ നിന്നുമാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. നഗര സഭ ചെയർമാൻ രമേഷ് ഡി കുറുപ്പ്, നഗര സഭ സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത്, വാർഡ് കൗൺസിലർ ബീന ശശിധരൻ,കമ്പനി സി ഓ ഓ സുദർശൻ ബി ഹോള്ള, പ്രസിഡന്റ് പ്രദീപ്‌ ആർ, എന്നിവർ പങ്കെടുത്തു.സംഗീത രംഗത്ത് മികവ് പുലർത്തിയ അഭിരാമി എസ്, ശ്രേയ ശ്രീക്കുട്ടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു ഇതൊടാനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു. 800 ഓളം കുട്ടികൾക്കാണ് സ്ക്കോളർഷിപ്പ് വിതരണം ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *