സംഗീത-നൃത്ത രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ഗംഗ കലാഭാരതി

കോഴിക്കോട്:

കലാരംഗത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച് ശ്രദ്ധേയയാവുകയാണ് ഗംഗ കലാഭാരതി.

കലാഭാരതി തൃശൂരിൽ നിന്ന് ഭരതനാട്യത്തിലും അലയൻസ് യൂണിവേഴ്സിറ്റി ബാംഗ്ലൂരിൽ നിന്ന് കുച്ചിപ്പുടിയിലും പരിശീലനം നേടിയ ഗംഗ കലാഭാരതി, കഥകളിയിലും മോഹിനിയാട്ടത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

കലാമണ്ഡലം ലീലാമ്മ ട്രസ്റ്റിൽ നിന്ന് മോഹിനിയാട്ടത്തിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. മോഹിനിയാട്ടത്തിൽ ഗിന്നസ് റെക്കോർഡ് നേട്ടവും ഇവരുടെ കലാജീവിതത്തിലെ ശ്രദ്ധേയമായ അംഗീകാരമാണ്.

നിരവധി വിദ്യാർത്ഥികൾക്ക് സംഗീത-നൃത്ത കലകളിൽ പരിശീലനം നൽകിവരുന്ന ഇവർ, വിവിധ കലാസംഘങ്ങളുടെയും തിരുവാതിര സംഘങ്ങളുടെയും പ്രവർത്തനങ്ങളിലും സജീവമാണ്.

ബ്രഹൻ നാട്യാഞ്ജലി, തഞ്ചാവൂർ തിരുവാൺമിയൂർ തുടങ്ങിയ വേദികളിലൂടെയും കലാപ്രവർത്തനങ്ങൾ വ്യാപിപ്പിച്ച ഗംഗ കലാഭാരതി, സർവകലാശാലാ, ജില്ലാ, ഉപജില്ലാ, സംസ്ഥാന, സി.ബി.എസ്.ഇ. യുവജനോത്സവങ്ങളിലടക്കം വിവിധ വേദികളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ഇരുപത് വർഷത്തിലേറെയായി കലാരംഗത്ത് പ്രവർത്തിക്കുന്ന ഗംഗ കലാഭാരതിയുടെ കലാപ്രവർത്തനങ്ങൾ പുതിയ തലമുറയ്ക്ക് പ്രചോദനമാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *