വൈക്കം ; സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെയും, തലയാഴം സാന്‍സ്വിത ന്യൂറോ ഡെവലപ്പ്‌മെന്റല്‍ ഡിസോഡര്‍ സെന്ററിന്റെയും നേതൃത്ത്വത്തില്‍ വ്യാപാര ഭവനില്‍ സമ്പൂര്‍ണ്ണ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആയുര്‍വേദം, ഹോമിയോപ്പതി, ഫിസിയോതെറാപ്പി, കൗണ്‍സിലിങ്ങ് എന്നീ വിഷയങ്ങളിലാണ് ക്യാമ്പ് നടത്തിയത.് വൈക്കം ഡി. വൈ. എസ്. പി ടി. ബി. വിജയന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജന്‍ അക്കരപ്പാടം അധ്യഷത വഹിച്ചു. ഡോ. അഞ്ജലി, സി. റ്റി. കുര്യക്കോസ്, മോനിഷ അമല്‍, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് പി. ശിവദാസ്, ഡോക്ടര്‍മാരായ ആര്‍. രതീഷ്, ആന്‍മരിയ റോസ്, അഞ്ജലി സജീവ്, ടോം പി. ജോണ്‍, കെ. ബി. ടിനുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം ; വൈക്കം സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ സമ്പൂര്‍ണ്ണ മെഡിക്കല്‍ ക്യാമ്പ് വൈക്കം ഡി. വൈ. എസ്. പി ടി. ബി. വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു.
സീനിയര്‍ സിറ്റിസണ്‍ ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമ്പൂര്‍ണ്ണ മെഡിക്കല്‍ ക്യാമ്പ് നടത്തി
