പറവൂർ : മുകുന്ദപുരം ഇൻ്റഗ്രേറ്റഡ് ഡെവലപ്പ്മെൻ്റ് സൊസൈറ്റി സ്ഥാപകൻ എം.ടി.ജൂസയുടെ സ്മരണക്കായി കഴിഞ്ഞ 22 വർഷമായി നടത്തുന്ന കാവ്യസായാഹ്ന അവാർഡ് വിവേകാനന്ദൻ മുനമ്പം അവതരിപ്പിച്ച വിചിന്തനം എന്ന കവിതക്ക് അർഹതനേടി. മടപ്ലാതുരുത്തിലെ പെരിയാറിൻ്റെ തീരത്ത് തങ്ങൾ എഴുതിയ കവിതകൾ കവികൾ തന്നെ അവതരിപ്പിക്കുകയും വിദഗ്ദ്ധരായ വിധികർത്താക്കൾ കവിതയിലെ കവിത്വം, അവതരണം, ആനുകാലികം മുതലായ ഘടകങ്ങൾ വിലയിരുത്തിയാണ് അവാർഡ് നിശ്ചയിക്കുന്നത്. മുടക്കം കൂടാതെ ഏപ്രിൽ 24 ന് നടക്കുന്ന കാവ്യസായഹ്ന അവാർഡ് ദാനം പ്രശസ്ത സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവ്വഹിച്ചു. സൊസൈറ്റി ഡയറക്ടർ ജോജോ മനക്കിൽ അദ്ധ്യക്ഷത വഹിച്ചു. ജിസ്മോൻഫ്രാൻസിസ്, ഫിലിപ്പ് ഒളാട്ടപ്പുറം,എം.എസ്. രാധാകൃഷ്ണൻ, ഷീല ജൂസ മനക്കിൽ പോൾസൺ .സി. പി. എ. ആർ. ഉണ്ണി എന്നിവർ പ്രസംഗിച്ചു. അടുത്ത വർഷത്തെ 23 -ാം മത് കാവ്യസാഹ്ന ജനറൽ കൺവിനറായി വിവേകാനന്ദൻ മുനമ്പത്തെ തെരഞെടുത്തു
22-ാം മത് എം. ടി. ജൂസ കാവ്യസായാഹ്നം അവാർഡ് വിവേകാനന്തൻ മുനമ്പത്തിന്
