മകൻ്റെ ഓർമയ്ക്കായി കടുത്തുരുത്തി മണ്ഡലത്തിൽ രണ്ടു പദ്ധതികളുമായി മോൻസ് ജോസഫ്.

കടുത്തുരുത്തി: അകാലത്തിൽ വേർപിരിഞ്ഞ മകൻ്റെ ഓർമയ്ക്കായി കടുത്തുരുത്തി മണ്ഡലത്തിലെ പാവപ്പെട്ടവർക്കായി രണ്ട് ചാരിറ്റി പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ. എമ്മാനുവേൽ മെമ്മോറിയൽ പാർപ്പിട പദ്ധതിയും എമ്മാനുവേൽ മെമ്മോറിയൽ എഡ്യുക്കേഷൻ പദ്ധതിയുമാണ് നടപ്പാക്കുന്നത്.
വീടില്ലാത്തവർക്കും ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്നവർക്കും സംരക്ഷണമൊരുക്കുന്നതാണ് ഒരു പദ്ധതി. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന മിടുക്കരായ കുട്ടികൾക്ക് നഴ്സിംഗ്, ഉപരിപഠനങ്ങൾ എന്നിവയ്ക്ക് സഹായം നൽകുന്ന വിദ്യാഭ്യാസ പദ്ധതിയാണ് മറ്റൊന്ന്.
പ്രവാസി സുഹൃത്തുക്കളുടെ സഹായ
ത്തോടെ 30 ലക്ഷം രൂപയുടെ സഹായം ഇതിനോടകം പലർക്കായി നൽകാൻ കഴിഞ്ഞിട്ടുണ്ട്. സർക്കാർ സഹായമില്ലാതെയാണ് ഈ രണ്ട് പദ്ധതികളും നടപ്പാക്കുന്നതെന്നും അർഹ തയുള്ളവർക്കെല്ലാം പദ്ധതിയിലൂടെ സഹായം ലഭ്യമാക്കുമെന്നും എംഎൽഎ പറഞ്ഞു.
കടുത്തുരുത്തി മണ്ഡലത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും അംഗീകാരത്തിനും നന്ദി പറയാൻ വാക്കുകളില്ലെന്നും കഴിഞ്ഞതവണ പ്രതികൂല സാഹചര്യങ്ങളിൽ കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിക്കാനായെങ്കിൽ ഇക്കുറി എതിരാളികളുടെ എല്ലാ നുണ പ്രചാരണങ്ങളെയും ആക്ഷേപങ്ങളെയും തട്ടിത്തെറിപ്പിച്ച് ജനങ്ങൾ നൽകിയ വൻഭൂരിപക്ഷത്തിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നതായും മോൻസ് ജോസഫ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *