ഖത്തർ കെ എം സി സി മുൻ ജനറൽ സെക്രട്ടറി പാറക്കൽ അബ്ദുള്ള എംഎൽഎ
തിരുവനന്തപുരം: മനുഷ്യസ്നേഹിയായ ഭരണാധികാരിയായിരുന്നു അടുത്ത ദിവസങ്ങളിൽ മൺമറഞ്ഞ ഖത്തർ മുൻ രാജാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയെന്ന് പാറക്കൽ അബ്ദുള്ള എംഎൽഎ വിശേഷിപ്പിച്ചിരിക്കുന്നു.
അമീറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി ഇൻഡോ – ഖത്തർ ഫ്രണ്ട്ഷിപ്പ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബോബൻ പ്ലാസ ഹോട്ടൽ ഹാളിൽ ചേർന്ന സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അബ്ദുള്ള എംഎൽഎ.
ഭരണത്തിലിരുന്ന് ഐതിഹാസികമായ വിജയം വഹിച്ചു കൊണ്ടിരിക്കുക തന്നെ അടുത്ത ഭരണാധികാരിയെ അവരോധിച രാജാവായിരുന്നു അദ്ദേഹമെന്ന് ചൂട്ടിക്കാണിച്ചു.
ഭരണ പങ്കാളിത്ത സാരഥിയായിരുന്ന തന്റെ പ്രിയപ്പെട്ട മകൻ ഷെയ്ഖ് തമീം ഹമദ് അൽതാനി രാജാവാക്കിയെന്നും അബ്ദുള്ള കൂട്ടിച്ചേർത്തു.
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച ഖത്തർ ഭൂമിയിൽ നിന്നും വാതകങ്ങൾ ശേഖരിച്ച് വിവിധ രാജ്യങ്ങളിലെക്ക് കയറ്റി അയച്ചു സമ്പന്നതയുടെ മടിത്തട്ടിലാക്കിയ ഖത്തറിന്റെ ഫാദറാണ് ഹമദ് ബിൻ അമീറെന്ന് പ്രസ്താവിച്ചു.
പ്രവാസികളെ സ്വദേശികളെക്കാൾ രാജാവ് സ്നേഹിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹം തുടർന്നു:- ഇതിഹാസങ്ങളിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ലോക ഫുട്ബോളിന് ആതിഥേയത്വം ഏറ്റെടുത്ത് വമ്പിച്ച വിജയമാക്കിയത്.
കിംസ് ഡയറക്ടർ ഇ.എം. നജീബിന്റെ അധ്യക്ഷതയിൽ നടന്ന അനുശോചന സംഗമം ഖത്തർ മുൻ കെഎംസിസി ജനറൽ സെക്രട്ടറി കൂടിയായിരുന്ന പാറക്കൽ അബ്ദുല്ല എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ മുരളീധരൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സിപിഐ നേതാവ് സഖാവ് പന്ന്യയന്‍ രവീന്ദ്രൻ എക്സ് എം പി, പ്രവാസി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പ്രവാസി ബന്ധു ഡോ. എസ് അഹമ്മദ്, അഖില കേരള ലത്തീൻ കത്തോലിക്ക ഫെഡറേഷൻ സംസ്ഥാന ചെയർമാൻ ഡോ. ഫ്രാൻസിസ് ആൽബർട്ട് അസീസി, ഐ. എൻ. ടി.സി. കൺവീനർ ചാല സുലൈമാൻ, മനസ്സ് സെക്രട്ടറി ബാബു ജോസഫ് ജോൺ, ഇന്‍ഡോ- അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ ചീഫ് കോഡിനേറ്റർ മുഹമ്മദ് ബഷീർ ബാബു, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. കാര്യറ നസീർ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.ആർ.എം. അബ്ദുൽ ഹാദി അല്ലാമ, മാപ്പിള കലാ സാഹിത്യ സംഘം ചെയർപേഴ്സൺ എം.എസ്. ആതിര , പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ, സ്നേഹ സാന്ദ്രം ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്സൺ ഷീജ സാന്ദ്ര എന്നിവർ പ്രസംഗിച്ചു.
പണ്ഡിത ശ്രേഷ്ഠൻ കെ പി അഹമ്മദ് മൗലവി അവർകളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥന നടത്തി.
ഫോറം ജോയിന്റ് സെക്രട്ടറി കലാപ്രേമി മാഹീൻ സ്വാഗതം ആശംസിച്ചു. മുസ്ലിം ജമാഅത്ത് കൗൺസിൽ യൂത്ത് വിംഗ് കൺവീനർ ആസിഫ് മുഹമ്മദ് കൃതജ്ഞ രേഖപ്പെടുത്തി.
