തിരു: മലയാള സിനിമയെ ലോക നിലവാരത്തിലെത്തിച്ച പ്രേംനസീറിന്റെ ഓർമ്മകൾ നിലനിറുത്തുന്ന രീതിയിൽ തലസ്ഥാനത്ത് ഒരു സ്മാരകമില്ലാത്തത് ഖേദകരമാണെന്നും അതിന്റെ കുറവ് നികത്തുവാനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ പ്രേം നസീറിന്റെ പ്രതിമ സ്ഥാപിക്കുന്ന കാര്യത്തിൽ സർക്കാരിൽ ശുപാർശ ചെയ്യുമെന്നും കൂടാതെ ചിത്രാഞ്ജലി നവീകരണം പൂർത്തിയാകുമ്പോൾ ഒരു ഫ്ലോറിന് പ്രേംനസീറിന്റെ പേരു് നൽകുമെന്നും ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ വൈസ് ചെയർമാൻ ആലപ്പി അഷ്റഫ് അറിയിച്ചു. ഈ സർക്കാരിന്റെ കാലത്ത് പ്രേം നസീറിനുവേണ്ടി ഞങ്ങൾക്ക് ഇത് ചെയ്യാൻ സാധിച്ചില്ലായെങ്കിൽ മറ്റാർക്കാണ് ചെയ്യാൻ കഴിയുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ഉദ്യമത്തിന് ചലച്ചിത്ര ലോകത്തിന്റെ പൂർണ്ണ സഹകരണമുണ്ടാകുമെന്ന് സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.രഞ്ജിത് ഉറപ്പു നൽകി. പ്രേം നസീർ സുഹൃത് സമിതി ഒരുക്കിയ സ്നേഹാദരവ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും. യു.ഡി.എഫ്. സർക്കാർ ദീർഘവീക്ഷണമുള്ള സർക്കാരാണെന്നും പ്രേം നസീർ എന്ന മഹാനടന്റെ പ്രതിമ തലസ്ഥാനത്ത് യാഥാർത്ഥ്യമാക്കുമെന്നും സ്നേഹാദരവ് സമർപ്പണം നിർവ്വഹിച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പ്രസ്താവിച്ചു. സുഹൃത് സമിതിയുടെ ആകാശം നിറയെ ദീപാവലി ഗാനസന്ധ്യ പിന്നണിഗായകൻ മണക്കാട് ഗോപൻ ഉത്ഘാടനം ചെയ്തു. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഷംസ് അബ്ദീൻ,ഡോ.ഗീതാ ഷാനവാസ്, അനിത, സുഗതകൃഷ്ണൻ , അലോഷ്യസ് പെരേര, എം.എച്ച്. സുലൈമാൻ എന്നിവർ സംബന്ധിച്ചു.
Related Posts
കൊല്ലം ദേശീയപാതയിൽ വാഹനാപകടം
കൊല്ലം: കൊല്ലം ദേശീയപാതയിൽ വാഹനാപകടം.പാഴ്സൽ ലോറി ഗ്യാസ് സിലിണ്ടർ ലോറിയിലിടിച്ച് പാഴ്സൽ ലോറി ഡ്രൈവർ മരിച്ചു. എറണാകുളം കണ്ണമാലി കുമ്പളങ്ങി സ്വദേശി മാക്സൺ ജോസഫ് ആണ് മരണപെട്ടത്.ഗ്യാസ്…
മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി…
പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ജൂൺ റിലീസിന് ഒരുങ്ങി… മലയാളത്തിലെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം,…
ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനോട് അനുബന്ധിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി ബി.ജെ.പി.
കോട്ടയം: ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ്,ജില്ലാ അദ്ധ്യക്ഷൻ ലിജിൻലാൽ എന്നിവരുടെ നേതൃത്വത്തിൽ ബിജെപി സംഘം കഴിഞ്ഞദിവസം കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശനം…
