മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി…

പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ജൂൺ റിലീസിന് ഒരുങ്ങി…

മലയാളത്തിലെ പ്രിയ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, അൽതാഫ് സലിം, റിയാസ് ഖാൻ എന്നിവർക്കൊപ്പം പ്രമുഖ സോഷ്യൽ മീഡിയ താരം നിതിൻ പരമേശ്വറും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രം “സീക്രട്ട് ഓഫ് കലിംഗ”യുടെ ടീസർ റിലീസ് ആയി. മിസ്റ്ററി ഹൊറർ കോമഡി സ്വഭാവത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസും, അവിടുത്തെ കാട്ടിലുള്ള ഒരു പഴയ കിണറും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ആത്മാവ്, പുറത്തുവരുമ്പോൾ ഉണ്ടാവുന്ന രസകരവും അമ്പരപ്പിക്കുന്നതുമായ സംഭവങ്ങളാണ് സിനിമ പറയുന്നത്. പ്രേക്ഷകരെ ഏറെ അമ്പരിപ്പിക്കുന്നതും രസകരമാവുന്ന തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറിലൂടെ വ്യക്തമാണ്.ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിതിരിക്കുന്നത്.ജൂൺ മാസത്തിൽ ചിത്രം തിയേറ്റർ റിലീസിന് എത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിൽ ഇവരെ കൂടാതെ മാളവിക മേനോൻ, ഉല്ലാസ് പന്തളം, മറീന മൈക്കിൾ, അൻവർ ഷെരീഫ്, ആദിർഷ, ഗൗരി നന്ദ, ലക്ഷ്മി നന്ദൻ തുടങ്ങിയവരും മറ്റു വേഷങ്ങളിൽ എത്തുന്നു. ഐറ ഫിലിംസിന്റെ ബാനറിൽ ബഷീർ വരന്തരപ്പിള്ളിയും സുൽത്താനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണം ആശ്രിത് സന്തോഷ് ആണ് നിർവഹിക്കുന്നത്.എഡിറ്റിംഗ്: അശ്വന്ത് രവീന്ദ്രൻ, സംഗീതം & ബി.ജി.എം: ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, ആർട്ട്: അഖിൽ റോയ്, പ്രൊഡക്ഷൻ കൺട്രോളർ: ജെ.പി മണക്കാട്, മേക്കപ്പ്: അമൽ ചന്ദ്രൻ, കോസ്റ്റ്യൂംസ്: ഖാലിദ് അബൂബക്കർ, സൗണ്ട് ഡിസൈൻ: സുബിൻ ജോസഫ്, മിക്സിംഗ്: ബിനൂപ് എസ് ദേവൻ, അഡീഷണൽ സോങ്ങ്: ഗോകുൽ ശ്രീകണ്ഠൻ, എ.ഐ സൂപ്പർവൈസർ: അഖിൽ പരപ്പനങ്ങാടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അമിതാബ് പണിക്കർ, ആബേൽ കൗസ്തുഭം, ഡി.ഐ: സുജിത് സദാശിവൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒപ്പ്ര, ഡിസൈൻസ്: ആദിൻ ഒല്ലൂർ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *