വിമെൻ വെൽഫെയർ സർവീസസ് “അമ്മമരം”പദ്ധതി.

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പറവൂർ ഫൊറോന വിമെൻ വെൽഫെയർ സർവീസസിൻ്റെ നേതൃത്വത്തിൽ ആവിഷ്‌കരിക്കുന്ന അമ്മമരം പദ്ധതിക്ക് തുടക്കമായി. പറവൂർ സെൻ്റ് തോമസ് ഫൊറോന പള്ളിയങ്കണത്തിൽ നടന്ന ചടങ്ങുകൾ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ വടക്കുംപാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ജെയ്നി സാംരാജ് അദ്ധ്യക്ഷയായി. പദ്ധതിയുടെ തുടർച്ചയായി ജൂൺ 5 ന് നടുന്നതിനായി പറവൂർ ഫോറോനയിലെ 24 പള്ളികളിലേക്കുള്ള മാംഗോയിസ്റ്റിൻ മരതൈകൾ പ്രതിനിധികൾക്ക് വിതരണം ചെയ്തു. ഫൊറോന ആനിമേറ്റർ സിസ്റ്റർ നിമ്മി മരിയ, സെക്രട്ടറി സിനി ബിജു,വൈസ് പ്രസിഡൻ്റ് സ്വപ്ന പോൾ, ജോ. സെക്രട്ടറി റോജി ജോഷി, ട്രഷറർ റാണി ജെയിംസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *