തിരുവനന്തപുരം:ഫ്രീഡം ഫിഫ്റ്റി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുരസ്‌കാരവിതരണവും
(5/7/2026)ഞായർ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് മഹാകവി വള്ളത്തോൾ ചെറുമകൻ രവീന്ദ്രനാഥ് വള്ളത്തോൾഉത്ഘാടനം ചെയ്തു.. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോട് ശ്യാംകുമാർ സ്വാഗതവും ഫ്രീഡം ഫിഫ്റ്റി കൺവീനർ എ. കെ. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. കവി
കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് റോബർട്ട് സാം(CGLS ഡയറക്ടർ )
സിന്ധു വാസുദേവൻ (സാഹിത്യകാരി )പട്ടം സനിത് എന്നിവർ സംസാരിച്ചു.
തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുഉപഹാരവും നൽകി
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുരസ്‌കാരവിതരണവും നടത്തി
