പീരുമേട്: പീരുമേട് പഞ്ചായത്തുമായി സഹകരിച്ച് ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ ലോക രക്തദാതാക്കളുടെ ദിനാചരണത്തോടനുബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പള്ളിക്കുന്നു പഞ്ചായത്ത് ലൈബ്രറി ഹാളിൽ നടന്ന യോഗം
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ
ഉദ്ഘാടനം ചെയ്തു.
കട്ടപ്പന പോസ്റ്റ് മാസ്റ്റർ ഡോ. ഗിന്നസ് മാടസാമി അധ്യക്ഷത വഹിച്ചു.
ഗിന്നസ് സുനിൽ ജോസഫ് ഗിന്നസ് ലെനു പീറ്റർ, ഉണ്ണി എന്നിവർ പ്രസംഗിച്ചു.
പോസ്റ്റൽ വകുപ്പ് മെയിൽ ഓവർസിയർ ടി. വെള്ളസ്വാമി, എച്ച്. എസ്. അനീഷ്, ജെസ്മോൻ, സോമൻ എന്നിവർ യോഗത്തിന് നേതൃത്വം നൽകി. രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും രക്തദാതാക്കളെ ആദരിക്കുന്നതിനുമായി പീരുമേട്ടിലെ രക്തദാതാക്കളെ ഉൾപ്പെടുത്തി ഒരു വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കാനും യോഗത്തിൽ തീരുമാനമായി.
രക്തദാതാക്കളുടെ ദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
