മീഡിയ & ജേർണലിസ്റ്റ് അസ്സോസിയേഷൻ ആരോഗ്യ പരിരക്ഷ ഉറപ്പാക്കി

കാട്ടാക്കട: മാധ്യമ ധർമ്മത്തിനപ്പുറം സമൂഹ നൻമ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മീഡിയ& ജേർണലിസ്റ്റ് അസ്സോസിയേഷൻ കാട്ടാക്കട താലൂക്ക് കമ്മിറ്റിയും നെയ്യാർ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യ പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനവും പുതിയ അംഗങ്ങളുടെ ID കാർഡ് വിതരണവും കാട്ടാക്കട MLA MR. ബൈജു നിർവ്വഹിച്ചു , കാട്ടാക്കട ചൂണ്ട് പലകയിൽ പ്രവർത്തിക്കുന്ന മാതാ കോളേജ് ഓഫ് മെഡിക്കൽ ടെക്നോളജി ക്യാമ്പസിൽ നടന്ന പരിപാടിയിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്ക്കാരം, APJ അബ്ദുൾ കലാം പുരസ്ക്കാരം എന്നിവ നേടിയ പ്രശസ്ത മാധ്യമപ്രവർത്തക മേഘ്ന മുരളി , നെയ്യാർ മെഡിസിറ്റി ഫിനാസ് ഡിപ്പാർട്ട്മെന്റ് മേധാവി വിഷ്ണു മഹേന്ദ്രൻ , മാതാ കോളേജ് ചെയർ പേഴ്സണും മദർ തെരേസാ ഫൗണ്ടേഷൻ പ്രസിഡന്റു, ജീവകാരുണ്യ പ്രവർത്തകയുമായ ജിജി ജോസഫ് , മീഡിയ & ജേർണലിസ്റ്റ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് പാറശ്ശാല, MJA സംസ്ഥാന ,ജില്ലാ മേഖലാ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു,

പ്രാദേശിക മാധ്യമ പ്രവർത്തകർ തൊഴിൽ മേഖലയിൽ നേരിട്ടുന്ന വിവിധ വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും ഇൻഷ്വറൻസ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കാനുളള പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കണമെന്നും കാട്ടാക്കട MLA MR ബൈജുവിനോട് ചടങ്ങിൽ സ്വാഗതം ആശംസിച്ച MJA ജില്ലാ കൺവീനർ ലാൽ അഴകം ആവശ്യപ്പെട്ടു.

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ പരമാവധി ശ്രമിക്കുമെന്നും മീഡിയ& ജേർണലിസ്റ്റ് അസോസിയേഷന്റെ സമൂഹ നൻമ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് എന്നും ഒപ്പമുണ്ടാകുമെന്നും MLA MR ബൈജു പറഞ്ഞു.
കാട്ടാക്കട മേഖല പ്രസിഡന്റ് അനീഷ് അദ്ധ്യയനായ ചടങ്ങിൽ മേഖല ട്രഷറർ ദിനേശ് കൃഷ്ണനും കുടുംബവും ചേർന്ന് നെയ്യാർ മെഡിസിറ്റി ഫിനാൻസ് ഹെഡിൽ നിന്നും ഫാമിലി ഹെൽത്ത് കാർഡ് ഏറ്റുവാങ്ങി , മേഖല സെക്രട്ടറി അരുൺ കൃതജ്ഞത രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *