എൽപിഎസ്ടി സമരം; വളർമതി വീണ്ടും ആശുപത്രിയിൽ, ആരോഗ്യനില മോശം

തിരുവനന്തപുരം | എൽപിഎസ്ടി നിയമനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പി.എസ്.സി. റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിൽ 18 ദിവസമായി നിരാഹാര സമരം തുടരുന്ന സമരസമിതി നേതാവ് വളർമതി വീണ്ടും ആശുപത്രിയിൽ. വളർമതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. രാത്രി സമരപ്പന്തലിൽ നിന്ന് മാറ്റിയ ഇവരെ മെഡിക്കൽ ഐസിയുവിൽ നിരീക്ഷണത്തിലാക്കി.

വളർമതി നിരാഹാര സമരം ആരംഭിച്ചിട്ട് 18 ദിവസമായതിനാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് നേരിടുന്നത്. കഴിഞ്ഞ ദിവസം പോലീസ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും ഇന്നലെ രാവിലെ വീണ്ടും സമരപ്പന്തലിലെത്തി നിരാഹാരസമരം തുടരുകയായിരുന്നു. രാത്രിയോടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായതോടെയാണ് വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തങ്ങൾ ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ വിദ്യാർത്ഥി-അധ്യാപക അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. മറ്റ് വിഷയങ്ങൾ പരിഗണിച്ചെങ്കിലും പ്രധാന ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതി തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *