സ്കൂളിൽ പുതുതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു

കോവളം :തിരുവല്ലം ഗവണ്മെന്റ് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു. നേമം എം എൽ എ രാജിവ് ചന്ദ്ര ശേഖറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദീൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം മേയർ വി വി രാജേഷ് മുഖ്യ അതിഥിയായിരുന്നു പൊതുമരാമത്തുകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സ്ൺ ജി എസ് മഞ്ജു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി. സത്യവതി, തിരുവല്ലം വാർഡ്‌ കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ, തിരുവനന്തപുരം ഡി സി സി അംഗം പ്രസന്നൻ, സി പി ഐ എം കോവളം എരിയ സെക്രട്ടറി അഡ്വ എസ് അജിത്, ബി ജെ പി ആറ്റുകാൽ മണ്ഡലം പ്രസിഡന്റ്‌ കോളിയുർ രാജേഷ്, തിരുവനന്തപുരം സൗത്ത് ഉപജില്ലാ എ ഈ ഓ വി രാജേഷ് ബാബു, പൊതുമരാമത്തു വകുപ്പ് എക്‌സിക്യുട്ടിവ് എഞ്ചിനിയർ ഉമേഷ്‌ സി, പൂർവ്വ വിദ്യാർത്ഥി എ സുധീഷ്, മുൻ ഹെഡ്മിസ്ട്രസ് എസ് കെ ആശ, എസ് എം സി സതീഷ് പുഞ്ചക്കരി, എം പി ടി എ പ്രസിഡന്റ്‌ യു കെ ഗൗരികൃഷ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് എ നജുമ സ്വാഗതവും പി ടി എ പ്രസിഡന്റ്‌ ആർ എസ് ഗിരീഷ്കുമാർ കൃതജ്ഞതയും പറഞ്ഞു മലയാള മനോരമ നല്ല പാഠം എഴുത്തു പെട്ടിയിൽ കൂടെ സ്കൂളിൽ ക്ലാസ്സ്‌ റൂമുകളുടെ ആവശ്യം ഉന്നയിച്ച എ ജി ഭദ്രയെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ധീൻ പ്രത്യേകം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *