പീരുമേട് : പീരുമേട് താലൂക്ക് ആശുപത്രിയിൽ എക്സറേ യൂണിറ്റും ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസറും നാടിന് സമർപ്പിച്ചു.ആരോഗ്യ രംഗത്ത് സർക്കാർ ജനോപകാരപ്രദമായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നതെന്ന് അഡ്വ. സിറിയക് തോമസ് എം.എൽ.എ പറഞ്ഞു.
പീരുമേട് താലൂക്ക് ആസ്പത്രി ജില്ലയിൽ ഉയർന്ന നിലവാരമുള്ള ആതുര സേവന കേന്ദ്രമായി ഉയർന്നിട്ടുണ്ട്. ഇനിയും നിരവധി പദ്ധതികൾ നടപ്പിലേക്കണ്ടതുണ്ട്. അതിനായി സർക്കാർ ഫണ്ടുകൾ പ്രയോജനപ്പെടുത്തുമെന്നും എം.എൽ.എ. പറഞ്ഞു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം മിനി സാബു , ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി തോമസ് , സംസ്ഥാന ആരോഗ്യ ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ. ആശിഷ് മോഹൻ കുമാർ , പീരുമേട പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മാരായ വനിത മുരുകൻ , നിക്സൺ ജോർജ് , അനിത സന്തോഷ്, അംഗങ്ങളായ നൗഷാദ് വെംബ്ലി, ബിനോയ് കുര്യൻ, പി.എ.അബ്ദുൽ റഷീദ്, കെ.കെ. ജീവാ മോൾ,ജി മഹേൻ , കെ.ബി.ഷെമീന , ഷീല ടീച്ചർ, ദേവി ഈശ്വരൻ, വിൽസമ്മ ആന്റണി, ആശുപത്രി സൂപ്രണ്ട് ഡോ.എബി സൂഷൻ, ആശുപത്രി വികസന സമിതി അംഗങ്ങളായ ഷാജഹാൻ മഠത്തിൽ, കെ. രാജൻ, കെ.എൻ. നജീബ്, ഡോ. നിരഞ്ജൻ പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
