തിരുവല്ലം എൽ പി സ്കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം

കോവളം :തിരുവല്ലം എൽ പി സ്കൂളിന്റെ പുതിയ മന്ദിരം ഉദ്ഘാടനം നാളെ.തിരുവല്ലം ഗവണ്മെന്റ് എൽ പി സ്കൂളിൽ പുതുതായി നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം 12/11/2026 വ്യാഴാഴ്ച 11 മണിക്ക് നേമം എം എൽ എ രാജിവ് ചന്ദ്രശേഖറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ശംസുദ്ധീൻ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം നഗര സഭ മേയർ വി വി രാജേഷ്, മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി,വാർഡ്‌ കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ വി സത്യവതി പുഞ്ചക്കരി വാർഡ്‌ കൗൺസിലർ ഷൈലജ ദേവി,പൂങ്കുളം വാർഡ്‌ കൗൺസിലർ വയൽക്കര രതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *