എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഐസിയുവിൽ ചികിത്സയിൽ

എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് വളർമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. കഴിഞ്ഞ 18 ദിവസമായി സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാര സമരം തുടരുകയായിരുന്നു വളർമതി. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിലെ എൽപി എസ്ടി സമര വേദിയിൽ നാടകീയ നീക്കങ്ങളാണുണ്ടായത്. കഴിഞ്ഞ ദിവസം പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയ വളർമതി ഇന്നലെ രാവിലെ വീണ്ടും സമരപ്പന്തലിലെത്തി നിരാഹരം തുടർന്നിരുന്നു. എസ്എഫ്ഐയും എഐവൈഎഫും സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് തകർക്കുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും വരെ ഉണ്ടായി.

തനിക്ക് ഒരു അസുഖവുമില്ലാതിരുന്നിട്ടും ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സമരത്തിൽ സംസാരിക്കുന്നതിൽ നിന്ന് തടയുകയായിരുന്നു ലക്ഷ്യമെന്നും ഇന്നലെ വളർമതി പ്രതികരിച്ചിരുന്നു. സമരം അടിച്ചമർത്താമെന്ന് ആരും കരുതേണ്ട. ആരോഗ്യനില മോശമായ ഒരാളെയാണോ പൊലീസ് ഇത്രയും ബലപ്രയോഗം നടത്തി കൊണ്ടുപോയതെന്നും വളർമതിയുടെ പ്രതികരണം. തൻ്റെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കേണ്ടത് സർക്കാരാണെന്നും വളർമതി പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *