കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എസ് ഐ മനോജ് ചട്ടലംഘനം നടത്തിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടായില്ല. ചടയമംഗലം സ്വദേശി സുരേഷിനെയാണ് കാട്ടാക്കട എസ് ഐ മനോജ് വീടുകയറി മര്‍ദ്ദിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരേഷ്.കാട്ടാക്കട എസ്ഐ എന്നെ ഇവിടെ വന്ന് വിലങ്ങ് വച്ച് മര്‍ദിച്ചെന്ന് സുരേഷ് പറഞ്ഞു. ക്രമിനല്‍ സംഘത്തെ കൂട്ടുപിടിച്ചായിരുന്നു മര്‍ദനമെന്നും സുരേഷ് പറഞ്ഞു. പിന്നീട് യഥാര്‍ഥ പ്രതിയെ കണ്ടെത്തിയെന്ന് പറഞ്ഞ് സുരേഷിനെ ഇറക്കി വിടുകയായിരുന്നു. ഭാര്യയോടടക്കം അതിക്രമം കാണിച്ചെന്നും വ്യക്തമാക്കി.2024 ഓഗസ്റ്റിലാണ് ചടയമംഗലം സ്വദേശിയായ സുരേഷിനെ കാട്ടാക്കട എസ്ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഒപ്പം ചില ക്രിമിനല്‍ സംഘവും ചേര്‍ന്ന് വീട്ടില്‍ കയറി ആക്രമിച്ചത്. തടയാനെത്തിയ സുരേഷിന്റെ ഭാര്യയേയും മര്‍ദിച്ചു. വീട്ടിലുണ്ടായിരുന്ന പണമടക്കം എടുത്തുകൊണ്ടാണ് സുരേഷിനെ പൊലീസ് ജീപ്പില്‍ കയറ്റി കാട്ടാക്കടയിലേക്ക് കൊണ്ടുപോയത്. കാട്ടാക്കടയിലുള്ള ഒരാളെ വെട്ടി പരുക്കേല്‍പ്പിച്ചു എന്ന കേസുമായി ബന്ധപ്പെട്ടാണ് സുരേഷിനെ കസ്റ്റഡിയില്‍ എടുത്തത്. സുരേഷിനെ കൊണ്ടു പോകുന്ന വഴിയില്‍ മറ്റൊരു ചിത്രം എസ്ഐയുടെ ഫോണിലേക്ക് വന്നു. അപ്പോഴാണ് ആളുമാറിയതാണെന്ന് എസ്ഐക്ക് മനസിലായത്. ഇതോടുകൂടി ഇദ്ദേഹത്തെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു.ക്രൂരമായ മര്‍ദനത്തിനാണ് സുരേഷ് ഇരയായത്. ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അന്വേഷണം എവിടെയും എത്തിയില്ല. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. ഗുരുതരമായ ചട്ടലംഘനം മനോജിന്റെ ഭാഗത്ത് നിന്നുണ്ടായെന്ന് ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്പി സമര്‍പ്പിച്ചു. എന്നാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല. ശേഷം, നീതി തേടി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സുരേഷ് പരാതി നല്കി. എന്നിട്ടും പരിഹാരമായില്ലെന്നാണ് സുരേഷഷ് പറയുന്നത്. നീതി തേടി ഏതറ്റം വരെയും പോകാനാണ് തീരുമാനം എന്ന് സുരേഷ്.
Related Posts
പൊലീസിനും കോളേജ് മാനേജ്മെന്റിനുമെതിരെ അന്‍സിജിയുടെ കുടുംബം രംഗത്ത്
തിരുവനന്തപുരം: പൊലീസിനും മാനേജ്മെന്റിനുമെതിരെ മാര്‍ത്താണ്ഡത്ത് ആത്മഹത്യ ചെയ്ത മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനി അന്‍സിജിയുടെ കുടുംബം രംഗത്ത്.അന്‍സിജി ആത്മഹത്യ ചെയ്തത് പ്രേമ നൈരാശ്യം കാരണമെന്ന് എഫ്ഐആറില്‍ പറയുന്നു. മാനേജ്മെന്റും…
പള്‍സ് പോളിയോ പ്രതിരോധം; കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്കി
കോട്ടയം: പോളിയോ വൈറസ് നിർമാർജനം ലക്ഷ്യമിട്ടു നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്കി.…
ട്രംപിനെ തള്ളി ഇന്ത്യ; റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, മുൻഗണന രാജ്യതാത്പര്യത്തിനെന്ന് ഇന്ത്യ
ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതു നിർത്തുമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് ഇന്ത്യ. ഇക്കാര്യവുമായി ബന്ധപ്പെട്ട ട്രംപ്-മോദി സംഭാഷണം ഉണ്ടായിട്ടില്ലെന്നും ന്യൂഡൽഹി പ്രതികരിച്ചു. ഊർജമേഖലയിൽ ഉപഭോക്താക്കളുടെ…
