കോട്ടയം : സമുദായത്തെ അധിക്ഷേപിക്കുന്ന കഥ രംഗങ്ങളുള്ള സിനിമയ്ക്ക് പ്രദർശന അനുമതി നൽകരുതെന്ന് കേരള ഗണക മഹാസഭ. ഗണക സമുദായത്തിൻ്റെ കുല തൊഴിലായ ജ്യോതിഷ ശാസ്ത്രത്തെ ആക്ഷേപിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന പ്രസിഡണ്ട് എം.ബി ജയസൂര്യ , ജനറൽ സെക്രട്ടറി എസ്. ഡീ. റാം എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
ഞായറാഴ്ച കോട്ടയത്ത് നടന്ന സംസ്ഥാന ബോർഡ് യോഗത്തിൽ സിനിമക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. ജി. ഉദയഭാനു വിനു കേരള ഗണക മഹാസഭ വക്കാലത്ത് നൽകി. സിനിമയുടെ പേര് മാറ്റണം , സിനിമയിൽ ഗണക സമൂഹത്തെയും ജ്യോതിഷ ശാസ്ത്രത്തെ ആക്ഷേപിക്കുന്ന. രംഗങ്ങളും നീക്കം ചെയ്യണം എന്നാണ് ഗണക മഹാസഭ ഔദ്യോഗിക വിഭാഗം ആവശ്യപ്പെടുന്നത്.
ജ്യോതി ശാസ്ത്രത്തെ ആക്ഷേപിക്കുന്ന കഥ ഇതിവൃത്തമാക്കി ഗണകൻ എന്ന പേരിലാണ് സിനിമ പ്രദർശനത്തിന് ഒരുങ്ങുന്നത്. പത്തനാപുരം സ്വദേശിയായ ആർ.എം.ആർ എന്ന സാഹിർ പതാൻ ( റിയാസ് ) നാണു ആർ.എം.ആർ പ്രെഡഷൻസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ്, സംവിധാനം എന്നിവയും സാഹിർ പതാൻ ( റിയാസ് )
കൈകാര്യം ചെയ്യുന്നത്.
പത്തനാപുരത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ ജ്യോതിഷ്യൻ വില്ലനായി എത്തുന്നു , എം ആർ ഗോപകുമാറാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഗണക മഹാസഭ സംഘടന സെക്രട്ടറി തഴവ ത്രിവിക്രമൻ , കോട്ടയം പ്രദീപ് കുമാർ, സജീവ് ചങ്ങനാശ്ശേരി , മനു പത്തനംതിട്ട, ഓച്ചിറ ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. സംഭവത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രിക്ക പരാതി നൽകുമെന്ന് കെ.ജി.എം.എസ് സംസ്ഥാന ഭരണ സമിതി യോഗം തീരുമാനിച്ചു.
