കേരള കോൺഗ്രസ്സ് യുഗം പിറന്നു – ഇനി, അഡ്വ.തോമസ്സ് ഉണ്ണിയാടൻ എം.എൽ.എ.

ചെമ്പകശ്ശേരി ചന്ദ്രബാബു
തിരുവനന്തപുരം: നിലനിൽപ്പില്ലാതിരുന്ന ഒരു പ്രസ്ഥാനത്തെ വിശ്വസിച്ച്, ആത്മാർത്ഥതയോടെ തൻ്റെ ആശയങ്ങളും ആദർശങ്ങളും പടവാളാക്കി ആ പ്രസ്ഥാനത്തെ വളർത്തിക്കഴിയുമ്പോൾ അർഹതപ്പെട്ടവരെ അവഹേളിക്കുന്ന അവസ്ഥയിലേയ്ക്ക് ആ പ്രസ്ഥാനം വഴിമാറുന്നു. ഈ ദുഷിച്ച പ്രവണതയ്ക്കെതിരെ ശക്തമായി പ്രതിരോധിക്കുകയാണ് ഇരിങ്ങാലക്കുടക്കാരുടെ സ്വന്തം തോമസ്സ് ഉണ്ണിയാടൻ എം.എൽ.എ. കേരള കോൺഗ്രസ്സ് -ജോസഫ് വിഭാഗത്തെ വാനോളം ഉയരങ്ങളിലെ
ത്തിക്കാൻ തൻ്റേയും അനുയായികളുടേയും ശ്രമം ഒന്നുകൊണ്ട് മാത്രമാണത്രെ ഇക്കുറി തെരഞ്ഞെടുപ്പിലും പാർട്ടിയ്ക്ക് സോപാനം കൈവന്നത് എന്ന് ചങ്കൂറ്റത്തോടെ പറയുവാൻ ശ്രീ.തോമസ് ഉണ്ണിയാടൻ എം.എൽ.ക്ക് മാത്രമേ കഴിയൂ.ആ വിശ്വാസ പ്രമാണത്തിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹത്തോടൊപ്പം പാർട്ടിയിലെ യുവജനപ്രസ്ഥാനവും അനുയായികളും.
ഇനി എന്ത് എന്ന ചിന്തയില്ല …. കേരള കോൺഗ്രസ് മാത്രമാണ് മുഖ്യം. എന്ത് വില കൊടുത്തും യഥാർത്ഥ കേരള കോൺഗ്രസ്സെന്ന മുദ്രാവാക്യവുമായി തോമസ്സ് ഉണ്ണിയാടൻ എം.എൽ.എയും യുവജനങ്ങളും അനുയായികളും പ്രയാണം തുടരും.
വൈരുദ്ധ്യങ്ങളിൽ വ്യതിചലിക്കാതെ, അർഹതപ്പെട്ടവർക്ക് അംഗീകാരം നൽകാത്ത ഒരു വിഭാഗത്തെ ഇനി ഉൾക്കൊള്ളാൻ വയ്യ…. അതാണ് സത്യം! കേരള കോൺഗ്രസ്സ് -ജോസഫ് – വിഭാഗത്തിനെതിരെ നേതാക്കളും പ്രവർത്തകരും രംഗത്തിറങ്ങി കഴിഞ്ഞു.ഇരിങ്ങാലക്കുടയുടെ സ്വന്തം പുത്രൻ തോമസ്സ് ഉണ്ണിയാടൻ എം.എൽ.എയ്ക്ക് പിന്തുണയുമായി കൊല്ലവും തിരുവനന്തപുരവും …. എം.എൽ.എയ്ക്ക് അനുകൂലമായി സംസ്ഥാനത്തെ പല ജില്ലാ – മണ്ഡലങ്ങളിലും പിന്തുണ അറിയിച്ചു കൊണ്ട് കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും ബാനറും നിരത്തുകളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങി. കൂടുതൽ ശക്തമായി മുന്നേറാൻ നേതാവിനോട് അനുയായികളുടെ അഭ്യർത്ഥനയാണ് ഇപ്പോൾ കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *