തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യുക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപത്തിയഞ്ചാം ജന്മദിനാഘോഷം മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പത്മാ കഫേ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മമ്മൂട്ടി ജന്മദിനാഘോഷ പോസ്റ്റർ പ്രകാശനം ചലച്ചിത്ര സംവിധായകൻ ടി. എസ്. സുരേഷ് ബാബു നിർവഹിച്ചു. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി വള്ളക്കടവ് നിസാം മുഖ്യാതിഥിയായിരുന്നു. ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ് അധ്യക്ഷത വഹിച്ചു. ദേശീയ മലയാള വേദി പ്രോഗ്രാം കോർഡിനേറ്റർ എം.എച്ച്. സുലൈമാൻ മോഡറേറ്റർ ആയിരുന്നു. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതവും, വനിതാവിഭാഗം പ്രസിഡന്റ് ശോഭാ കുമാർ കൃതജ്ഞതയും പറഞ്ഞു. ഡി. എം. വി. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം, ഫിലിം പി.ആർ.ഒ. അജയ് തുണ്ടത്തിൽ, സാമൂഹ്യ പ്രവർത്തകൻ അജു കെ. മധു പിന്നണിഗായകൻ അലോഷ്യസ് പെരേര, ട്രഷറർ എം. എസ്. ഗാലിഫ്, സാംസ്കാരിക പ്രവർത്തകരായ ഡോ. അബ്ദുൽസലാം, നൂറുൽ ഹസ്സൻ, ഷൈൻ, ഷീജാ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേരയുടെ നേതൃത്വത്തിൽ രാധികാ നായർ, ടി. എസ്. ഹരിറാം, രാജേഷ് തത്വമസി, ശങ്കർ ഋഷിമംഗലം, ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ബേബി ധനശ്രീ അനിൽ തുടങ്ങി മുപ്പതോളം ഗായകർ മമ്മൂട്ടി ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ഗാനസന്ധ്യയും, ബേബി സാഹിയയുടെ നൃത്തവും ഉണ്ടായിരുന്നു.
ദേശീയ മലയാള വേദി മമ്മൂട്ടി ജന്മദിനാഘോഷം സംഘടിപ്പിച്ചു
