ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുമായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ

കൊച്ചി: ആസ്റ്റർ മെഡ്‌സിറ്റിക്കായി 10 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കമ്മീഷൻ ചെയ്ത് ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ. കൂടുതൽ സുസ്ഥിരവും ഊർജ്ജക്ഷമതയുള്ളതുമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായി ഓയിസ്റ്റർ റിന്യൂവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി.

ഓയിസ്റ്റർ റിന്യൂവബിൾ വികസിപ്പിച്ച ഗ്രൗണ്ട് മൗണ്ടഡ് സോളാർ പ്രൊജക്റ്റ് കാസർഗോഡ് ഹൊസ്ദുർഗിൽ അമ്പലത്തറയിലും സമീപ ഗ്രാമങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്ത ഉയർന്ന കാര്യക്ഷമതയുള്ള ബൈഫേഷ്യൽ സോളാർ മൊഡ്യൂളുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. .

പദ്ധതിയിലൂടെ പ്രതിവർഷം 1.6 മുതൽ 1.75 കോടി യൂണിറ്റ് പുനരുപയോഗ ഊർജ്ജം ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആസ്റ്റർ മെഡ്‌സിറ്റിയുടെ മൊത്തം ഊർജ്ജ ആവശ്യത്തിന്റെ 90%-ത്തിലധികം നിറവേറ്റും. ആസ്റ്റർ ഗ്രൂപ്പിന് 26% ഇക്വിറ്റി പങ്കാളിത്തമുള്ള ഓയിസ്റ്റർ ഗ്രീൻ ഹൈബ്രിഡ് ടു പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് ഈ വൈദ്യുതി വിതരണം ചെയ്യുന്നത്. പദ്ധതി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ പ്രതിവർഷം ഏകദേശം 23,138 മെട്രിക് ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിക്കും.

പദ്ധതിക്കായി ആസ്റ്റർ ഡിഎം ക്വാളിറ്റി കെയർ 3.87 കോടി രൂപ ചിലവിട്ടിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോൾ കമ്മീഷൻ ചെയ്തിരിക്കുന്നത്. അടുത്ത ഘട്ടങ്ങൾ ഉടൻ പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *