കൊച്ചി:മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുമ്പോൾ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയെ അറസ്റ്റ് ചെയ്യരുതെന്ന്.ഹൈക്കോടതി. ബലാത്സംഗ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വേടൻ ഒളിവിലാണ്. ഈ കേസിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ വാദം കേൾക്കുമ്പോൾ ആണ് ജസ്റ്റിസ് കുര്യൻ തോമസ് താൽക്കാലികമായി അറസ്റ്റ് തടഞ്ഞത് .കേസിൽ നാളെയും വാദം തുടരും .കേസിലെ പരാതിക്കാരിയെ കഴിഞ്ഞദിവസം കോടതി കേസിൽ കക്ഷി ചേർത്തിരുന്നു . വേടനെതിരെ ഒട്ടേറെ പേർ പരാതികൾ ഉന്നയിച്ചിരുന്നു എന്ന് ഈ വാദത്തിനിടെ പരാതിക്കാരിചൂണ്ടിക്കാട്ടി .എന്നാൽ മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വാദമെന്ന് കോടതി പ്രതികരിച്ചു. വേടനൂമായി പിരിഞ്ഞതിനു ശേഷം വിഷാദരോഗത്തിന് അടിമപ്പെട്ടു പരാതിക്കാരി പറഞ്ഞു .
Related Posts
ലോക കാൻസർ ദിനം: കൊച്ചിയിൽ ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബിന്റെ മെഗാ രക്തദാന ക്യാമ്പ്; നൂറിലധികം പേർ പങ്കെടുത്തു
കൊച്ചി: ലോക കാൻസർ ദിനത്തോടനുബന്ധിച്ച് ഓറഞ്ച് റണ്ണേഴ്സ് ക്ലബ്ബ്, കൊച്ചി മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. “മൈൽസ് ഫോർ ഹെൽത്ത്, ഡ്രോപ്പ്സ്…
ഈ കല്യാണം കുറച്ച് കുഴപ്പം പിടിച്ച സംഭവമാ’; ഭയം നിറക്കുന്ന സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ‘ഖാഫ്- എ വെഡ്ഡിംഗ് സ്റ്റോറി’ നവംബർ 28ന് കേരളത്തിലെ തിയറ്ററുകളിലേക്ക്…
ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്ദ വിന്യാസവുമായി ”ഖാഫ് – എ വെഡ്ഡിംഗ് സ്റ്റോറി” സിനിമ കേരളത്തിൽ റിലീസിന് എത്തുന്നു. സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലറായ…
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും നഴ്സിൻ്റെയും അവസരോചിത ഇടപെടൽ യാത്രക്കാരന് ജീവൻ തിരിച്ചു കിട്ടി
പീരുമേട്:കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോകുന്ന ബസ് യാത്രകാരന് ദേഹാസ്വാസ്ഥ്യം. മുണ്ടക്കയത്തേക്ക് പോയ ആൾക്ക് പാമ്പനാറിൽ വച്ചാണ് പൾസ് ഇല്ലാതെ അബോധാവസ്ഥയിലായത്. ഉടൻ തന്നെബസിൽ യാത്രക്കാരിയായിരുന്ന പീരുമേട്താലൂക്ക് ആശുപത്രിയിലെ…
