കേരളത്തില്‍ വിലക്കയറ്റം രൂക്ഷം: അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും വില വർദ്ധികുന്നു

തിരുവനന്തപുരം: ഓണക്കാലം അടുത്തുനില്‍ക്കെ സംസ്ഥാനത്തെ പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍തോതില്‍ വില വര്‍ദ്ധിക്കു ന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ അരി, പയറുവര്‍ഗ്ഗങ്ങള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയ്ക്ക് ഉണ്ടായ വിലക്കയറ്റം ഉപഭോക്താക്കള്‍ക്ക് കനത്ത പ്രഹരമായി മാറിയിരിക്കുകയാണ്.അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ് മൂലമുണ്ടായ ഉല്‍പ്പാദനക്ഷാമം, ചരക്കുകൂലി വര്‍ദ്ധനവ്, പാചകവാതക ലഭ്യതക്കുറവ് എന്നിവയാണ് വിപണിയെ പ്രതികൂലമായി ബാധിച്ച പ്രധാന കാരണങ്ങള്‍. അരി വിപണിയിലാണ് വിലക്കയറ്റം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *