ന്യൂയോര്‍ക്ക്: സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട രണ്ടാംഘട്ട ഭാഗം ചന്ദ്രന്റെ ഉപരിതലത്തില്‍ ശക്തിയായി ഇടിച്ചിറങ്ങി. ഏകദേശം 4000 കിലോഗ്രാം ഭാരവും അഞ്ചുനില കെട്ടിടത്തിന്റെ ഉയരവുമുള്ള ഈ കൂറ്റന്‍ റോക്കറ്റ് ഭാഗം മണിക്കൂറില്‍ 8700 കിലോമീറ്റര്‍ വേഗതയിലാണ് ചാന്ദ്രോപരിതലത്തില്‍ പതിച്ചത്. ഇന്ത്യന്‍ സമയം ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ ചന്ദ്രനിലെ ഐന്‍സ്റ്റൈന്‍ ഗര്‍ത്തത്തിന് സമീപമാണ് സംഭവം ഉണ്ടായത്.ഇടിയുടെ വലിയ ആഘാതത്തില്‍ 18 മുതല്‍ 20 മീറ്റര്‍ വരെ വ്യാസമുള്ള പുതിയൊരു ഗര്‍ത്തം അവിടെ രൂപപ്പെടുകയും വലിയ തോതില്‍ ചാന്ദ്രധൂളി ഉയരുകയും ചെയ്തതായാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
സ്‌പേസ് എക്‌സ് റോക്കറ്റ് ഭാഗം ചന്ദ്രനില്‍ ഇടിച്ചിറങ്ങി
