തിരുവനന്തപുരം :വേൾഡ് വിതൗട്ട് വാർ &വയലൻസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ശാന്തിസംഗമം നടത്തി.മതമൈത്രി സംഗീതജ്ഞൻ വാഴമുട്ടം ചന്ദ്രബാബുവിന്റെ പ്രാർത്ഥനയോടുകുടി ആരംഭിച്ച സമ്മേളനം മുൻ മന്ത്രി എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു. സൗത്ത് സോൺ പ്രസിഡന്റ് ബി എസ് ഭാസി അദ്ധ്യക്ഷനായിരുന്നു. മാധ്യമ പ്രവർത്തകൻ ഷിബു അപ്പുകുട്ടൻ ആമുഖ പ്രഭാഷണം നടത്തി. ബോധി ഗ്രാം ചെയർമാൻ ജെ എസ് അടൂർ, ഡോകേട്ഴ്സ് വിതൗട്ട് ബോർഡേഴ്സ് MSF മെമ്പർ ഡോ എസ് എസ് സന്തോഷ്കുമാർ, തിരുവനന്തപുരം റെസിഡൻസ് അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് കെ ജി ബാബു വട്ടപ്പറമ്പിൽ സൗത്ത് സോൺ കൺവീനർ ഡോ മുരളിധരൻ നെഹ്റു കൾച്ചറൽ ഫോറം സെക്രട്ടറി തോംസൺ ലോറൻസ് ന്യൂസ് ലീഡർ മാനേജിങ് എഡിറ്റർ മാരായമുട്ടം സുരേഷ്, യു ഡബ്ലിയു 6 ചെയർമാൻ രാജേന്ദ്രൻ പനവിള, നവകേരളം ഡെയിലി മാനേജിങ് എഡിറ്റർ സനോഫർ ഇഖ്ബാൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൗത്ത് സോൺ കോ ഓർഡിനേറ്റർ അയൂബ്ഖാൻ സ്വാഗതവും സൗത്ത് സോൺ ട്രഷറർ വി ജി സുനിൽകുമാർ കൃതജ്ഞതയും പറഞ്ഞു.
ശാന്തിസംഗമം നടത്തി
