ദോഹ: മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോനുബന്ധിച്ച് ഇൻകാസ് ഖത്തർ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി, ഖത്തർ നാഷണൽ ബ്ലഡ് ഡോണേഷൻ സെന്ററുമായി സഹകരിച്ച്, “രക്തം നൽകൂ, ഒരായിരം പുഞ്ചിരികൾ വിടരട്ടെ” എന്ന സന്ദേശവുമായി രക്തദാന ക്യാമ്പും പ്ലേറ്റ്ലെറ്റ് ദാന ക്യാമ്പും സംഘടിപ്പിച്ചു. ഏകദേശം നൂറ്റമ്പതോളം പേർ രക്തവും, പ്ലേറ്റ്ലെറ്റും ദാനം ചെയ്തു.ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ജനറൽ സെക്രട്ടറി എബ്രഹാം. കെ ജോസഫ്, ഇൻകാസ് നേതാക്കളായ കെ.വി.ബോബൻ, കെ.കെ.ഉസ്മാൻ, ആഷിഖ് അഹ്മദ്, അബ്ബാസ് സി.വി, വിപിൻ മേപ്പയ്യൂർ, ഹരീഷ് കുമാർ, ഷാഹിദ് വി.പി, സിദ്ദിഖ് സി.ടി, സുബൈർ സി.എച്ച്, മുനവർ, സുധീർ, അബ്ദുൾ റൗഫ് കൊണ്ടോട്ടി എന്നിവർ സന്നിഹിതരായിരുന്നു.ഇൻകാസ് കുറ്റ്യാടി നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം പുത്തൻപുരയിൽ, ജനറൽ സെക്രട്ടറി ഷൈജിത് വി.പി, ഭാരവാഹികളായ മുഹമ്മദ് കൈതക്കൽ, മർസൂഖ്, ഷംസീർ കാവിൽ, അബ്ദു, ഷൈജേഷ്, സമീർ കെ. എം., ജയ്സൽ, മഷ്ഹൂദ്, സിദ്ദിഖ് കണ്ണോത്ത്, അസ്മൽ, അനീഷ് ചെമ്മാണി, ഫിൽസർ, സുരേഷ് സി. കെ, ആരിഫ് കമ്മന, ഷാഹിദ്, നിസാർ കുടിയാളകണ്ടിയിൽ, പവിത്രൻ, റബാഹ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.ഹമദ് മെഡിക്കൽ കോർപറേഷൻ രക്തദാന സർട്ടിഫിക്കറ്റ് നൽകി ഇൻകാസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയെ ആദരിച്ചു.
ഇൻകാസ് ഖത്തർ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
