ചാലക്കുടി: ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം. വിദ്യാർഥികൾക്ക് പരിക്കേറ്റു.ആളൂർ സെന്റ് ജോസഫ് സ്കൂളിൽ നിന്നും വിദ്യാർഥികളുമായി പോയ മിനി ബസാണ് കനാലിലേക്ക് വീണത്. വ്യാഴാഴ്ച വൈകുന്നേരം നാലിന് ആയിരുന്നു അപകടം ഉണ്ടായത്. പോട്ട താണിപ്പാറയിൽ കനാൽ ബണ്ടിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു.
ചാലക്കുടി പോട്ടയിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം
