കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഫലമായി കരുത്താർജിക്കുന്ന കളകൾ കനത്ത വിളനഷ്ടത്തിനിടയാക്കുന്ന പശ്ചാത്തലത്തിൽ വെള്ളായണി കാർഷിക കോളേജിൽ കാലാവസ്ഥ – കള ബന്ധം: സുസ്ഥിര കൃഷിക്കുള്ള നിർദേശങ്ങൾ (CWIS 2025)- രണ്ടു ദിവസത്തെ അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി. സെമിനാർ ഉദ്ഘാടനം ചെയ്ത പ്രമുഖ കള ശാസ്ത്രജ്ഞൻ ഡോ.ബി. എസ്. ചൗഹാൻ (യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാൻഡ് , ഓസ്ട്രേലിയ), ഭാരതത്തിൽ പത്തു പ്രധാന വിളകളിൽ മാത്രം കള മൂലമുണ്ടാകുന്ന വിളനഷ്ടം 11 ബില്യൺ ഡോളറെന്ന് ചൂണ്ടി കാട്ടി. കാർഷിക കോളേജ് ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. ജേക്കബ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ നബാർഡ് ചീഫ് ജനറൽ മാനേജർ ശ്രീ. നാഗേഷ് കുമാർ അനുമാല പ്രത്യേക പ്രഭാഷണം നടത്തി. കാർഷിക സർവകലാശാല ഗവേഷണ ഡയറക്ടർ ഡോ. കെ. എൻ. അനിത്, പ്രാദേശിക ഗവേഷണ കേന്ദ്രം മേധാവിയും സെമിനാറിന്റെ കൺവീനറുമായ ഡോ. പി. ശാലിനിപിളള, ഓർഗനൈസിംഗ് സെക്രട്ടറിയും അഗ്രോണമി വിഭാഗം അധ്യാപികയുമായ ഡോ. ഷീജ കെ രാജ് എന്നിവർ സംസാരിച്ചു.ആഗോള കള ശാസ്ത്രജ്ഞർ പങ്കെടുക്കുന്ന സെമിനാറിൽ കള നിയന്ത്രണത്തിനുള്ള പുതു തന്ത്രങ്ങൾ നിർദ്ദേശിക്കപ്പെടും.
Related Posts
ചാവക്കാട് – ചേറ്റുവ റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് രാപകല്‍ സമരംസംഘടിപ്പിച്ച് ജനകീയ ആക്ഷന്‍ കൗണ്‍സില്‍
ചാവക്കാട്: തകര്‍ന്നുകിടക്കുന്ന ദേശീയപാത 66-ന്റെ ചാവക്കാട് മുതല്‍ ഒരുമനയൂര്‍ വില്യംസ് വരെയുള്ള (ചേറ്റുവ റോഡ്) ഭാഗത്തെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് ജനകീയ ആക്ഷന്‍ കൗണ്‍സില്‍ ഹൈവേ ഉപരോധവും രാപകല്‍…
പീരുമേട് സ്വദേശി ചിഞ്ചിനജനപ്രിയ ചിത്രം തന്തപ്പേരിലെ നായിക
പീരുമേട്: രാജ്യാന്തര ചലചിത്ര മേളയിലെ ജനപ്രിയചിത്രമായ തന്തപ്പേരിലെ നായിക പീരുമേട് സ്വദേശി നിരഞ്ജന. വെള്ളിയാഴ്ച സമാപിച്ച മേളയിൽ മൂന്ന് പുരസ്കാകാരങ്ങളാാണ് ചിത്രം നേടിയത്. ജനപ്രിയ ചിത്രം, പ്രത്യേക…
പഴുതുവള്ളില്‍ ഭഗവതി ക്ഷേത്രത്തിലേയ്ക്ക് ദേശതാലപ്പൊലി
വൈക്കം : പള്ളിപ്രത്തുശ്ശേരി 678-ാം നമ്പര്‍ എസ്. എന്‍. ഡി. പി. ശാഖായോഗത്തിന്റെ പഴുതുവള്ളില്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ പ്രധാന ചടങ്ങായി നടത്തിയ ദേശതാലപ്പൊലി ആകര്‍ഷകമായി. ചൊവ്വാഴ്ച…
