മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അധ്യാപന പരിശീലനം: പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു.

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) നടത്തുന്ന മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള അദ്ധ്യാപന പരിശീലന കോഴ്‌സിന്റെ (Montessori Teacher Training Course) പുതിയ ബാച്ചിലേക്ക് വനിതകളിൽനിന്നും (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു.

10 ആം ക്ലാസ് മുതൽ ഡിഗ്രിവരെ യോഗ്യതയുള്ളവർക്ക് ചേരാവുന്ന 5 കോഴ്‌സുകളുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത-10), ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത- പ്ലസ്ടു), പോസ്റ്റ് ഗ്രാജ്യൂവേറ്റ് ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത- ഏതെങ്കിലും ഡിഗ്രി), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി എഡ്യൂക്കേഷൻ (1 വര്‍ഷം, യോഗ്യത- ഏതെങ്കിലും അധ്യാപന യോഗ്യത), ഡിപ്ലോമ ഇൻ ഇന്റര്‍നാഷണൽ മോണ്ടിസോറി ഡിർക്ട്രസ്സ് (6 മാസം, യോഗ്യത – ഏതെങ്കിലും അധ്യാപന യോഗ്യത), എന്നിവയാണ് കോഴ്‌സുകൾ.ഈ

ഇന്ദ്രിയ വികാസങ്ങൾക്കും, അതുവഴി ബുദ്ധി വികാസത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ആധുനികവും, ശാസ്ത്രീയവുമായ ശിശു വിദ്യാഭ്യാസ രീതിയാണ് മോണ്ടിസോറി. നാട്ടിലും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണിവ.

അദ്ധ്യാപനത്തിൽ അഭിരുചിയുള്ളവർക്ക് പകുതി ഫീസാനുകൂല്യവുമുണ്ട്. വീട്ടിലിരുന്നുകൊണ്ട് സൗകര്യപ്രദമായ ബാച്ചിൽ സൂം വഴി ഡിജിറ്റലായി ക്ലാസ്സിൽ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോ: 09846808283. https://ncdconline.org

Leave a Reply

Your email address will not be published. Required fields are marked *