തിരുവനന്തപുരം : ദേശീയ മലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മതസൗഹാർദസമ്മേളനവും, ഇഫ്താർ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി അഡ്വ. എ. എം. കെ. നൗഫൽ അധ്യക്ഷത വഹിച്ചു. കേരള ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും, ചലച്ചിത്ര നടനുമായ പ്രേംകുമാർ മുഖ്യാതിഥിയായിരുന്നു. ആർ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറിയും, കെ. ഡി. ഓ. ചെയർമാനുമായ നൗഷാദ് തോട്ടിൻകര ആമുഖ പ്രഭാഷണം നടത്തി. സൈക്കോളജിക്കൽ കൗൺസിലർ കെ. പി. അഹമ്മദ് മൗലവി, സദ്ഗുരു അനിൽ അനന്ത ചൈതന്യ, ലൂഥറൻ സഭ മേജർ ആർച്ച് ബിഷപ്പ് റവ. ഫാ. ഡോ. റോബിൻസൺ ഡേവിഡ് ലൂഥർ എന്നിവർ റമളാൻ മത സൗഹാർദ്ദ സന്ദേശം നൽകി. തുടർന്ന് റംസാൻ ഭക്ഷ്യക്കിറ്റ് വിതരണം നടന്നു. ഗ്ലോബൽ ഹെൽത്ത് ആൻഡ് ഇഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, ദേശീയമലയാളവേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ കൃതജ്ഞതയും പറഞ്ഞു. അനശ്വര കവിയും, ഗാന രചയിതാവുമായ പൂവച്ചൽ ഖാദറിന്റെ പേരിൽ നടന്ന ഫലവൃക്ഷത്തെ സമർപ്പണം പൂവച്ചൽ ഖാദറിന്റെ മകൾ തുഷാരയ്ക്ക് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു. കോർപ്പറേഷൻ കൗൺസിലർ വൈഷ്ണ സുരേഷ്, ചലച്ചിത്ര സംവിധായകൻ ജോളിമസ്, അഡ്വ. ഫസീഹാ റഹീം, ഡോ. നിസാമുദ്ദീൻ, ഡോ ഷാനവാസ്, എം. എച്ച്. സുലൈമാൻ, എസ്. വിനയചന്ദ്രൻ നായർ, ബി. പ്രഭാകരൻ, ഷംസ് ആബ്ദീൻ, ദൗലത്ത് ഷാ, സോണിജോൺ, യാസ്മിൻ. എസ്., അനിൽ ബാലകൃഷ്ണൻ, എം.എസ്. ഗാലിഫ് തുടങ്ങിയവർ സംസാരിച്ചു.
Related Posts
മെഗാസ്റ്റാര് മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്
മലയാള സിനിമയുടെ അതിരുകള് മാറ്റിമറിച്ച അഭിനയപ്രതിഭ, മെഗാസ്റ്റാര് മമ്മൂട്ടിക്ക് ഇന്ന് 75-ാം പിറന്നാള്. പ്രായത്തെ വെറും അക്കങ്ങള് മാത്രമാക്കി മാറ്റി നിരന്തരം സ്വയം നവീകരിക്കുന്ന ഈ അഭിനയ…
ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന സംഭരണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി
ഓൺലൈൻ ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നിവയുടെ പ്രധാന സംഭരണ കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. പരിശോധനയിൽ കാലാവധി കഴിഞ്ഞതും…
എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡറായി കുഞ്ചാക്കോ ബോബൻ
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ എ.ജി.ഡി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറായി മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനെ പ്രഖ്യാപിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.…
