- ടൗൺഹാളിൽ റസാഖ് പാലേരി പതാക ഉയർത്തി
കൊച്ചി: പണ്ഡിറ്റ് കറുപ്പൻ – സഹോദരൻ അയ്യപ്പൻ നഗറിൽ (ടൗൺഹാളിൽ) ആരംഭിച്ച വെൽഫെയർ പാർട്ടി നാലാം സംസ്ഥാന സമ്മേളനം ദേശീയ പ്രസിഡന്റ് ഡോ: റഈസുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിച്ച് സംഘ് രാഷ്ട്ര നിർമിതിക്ക് ശ്രമിക്കുന്ന ആർഎസ്എസിനെതിരെ സാഹോദര്യത്തിൽ ഊന്നിയ രാഷ്ട്രീയ മുന്നേറ്റം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്യുന്നവരെ മാത്രം രാജ്യത്ത് പൗരന്മാരായി പരിഗണിക്കാനുള്ള ഗൂഢാലോചനയാണ് എസ്ഐആർ പരിഷ്കരണം. ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് രാജ്യത്ത് ദളിത് – ആദിവാസി – ന്യൂനപക്ഷ സമൂഹങ്ങളെ ശത്രുക്കളായി പ്രഖ്യാപിച്ചുകൊണ്ട് ഭരണം നിലനിർത്താനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ജനാധിപത്യ പോരാട്ടങ്ങൾക്ക് പാർട്ടിയുടെ ഐക്യദാർഢ്യം അറിയിക്കുകയും പ്രക്ഷോഭത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി അധ്യക്ഷത വഹിച്ചു. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം മുഖ്യ പ്രഭാഷണം നടത്തി. സയണിസ്റ്റ്-സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകസമാധാനത്തിനും ജനതകളുടെ പരമാധികാരത്തിനും വേണ്ടി അണിനിരക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ സമ്മേളനത്തിൽ പ്രമേയ അവതരിപ്പിച്ചു. സമഗ്ര പ്രവാസി നയവും പ്രവാസി കമ്മീഷനും പ്രത്യേക പ്രവാസി മന്ത്രാലയവും രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി വെൽഫയർ ഖത്തർ വൈസ് പ്രസിഡന്റ് അഹ്മദ് ഷാഫി സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡന്റ് കെ. എം ഷെഫ്റിൻ നന്ദിയും പറഞ്ഞു. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരത്തോളം പ്രവർത്തകർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് ടൗൺ ഹാളിൽ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. മൂന്ന് ദിവസമായി നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ വിവിധ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽപരം ജനറൽ കൗൺസിൽ അംഗങ്ങൾ പാർട്ടിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള സംസ്ഥാന ഭാരവാഹികളെയും കമ്മിറ്റിയെയും തെരഞ്ഞെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് ഞായാഴ്ച വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ പങ്കെടുക്കുന്ന ജനാധിപത്യ സമ്മേളനം നടക്കും. തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുന്ന സമാപന പൊതുസമ്മേളനം പാർട്ടി ദേശീയ വൈസ് പ്രസിഡൻ്റ് രവിശങ്കർ ത്രിപാഠി ഉദ്ഘാടനം ചെയ്യും. സമാപന പൊതുസമ്മേളനത്തിൽ എസ് ഐ ആറിനെതിരെ നടക്കുന്ന ജെൻസി പോരാട്ടങ്ങൾക്ക് ആവേശം പകർന്ന ഭോജ്പുരി ഗായിക നേഹ സിംഗ് റാത്തോർ മുഖ്യാതിഥിയായി പങ്കെടുക്കും.
പ്രസിദ്ധീകരണത്തിന്,2026 നവം. 21
കൂടുതൽ വിവരങ്ങൾക്ക്
Contact
Adhil Abdul Rahim
+91 9895 550 436
Media Coordinator,
WELFARE PARTY KERALA.
