എറണാകുളം-അങ്കമാലി അതിരൂപതാ വിശ്വാസപരിശീലന വർഷ ഉദ്ഘാടനം

കലൂർ : എറണാകുളം- അങ്കമാലി അതിരൂപതാ വിശ്വാസപരിശീലന വർഷത്തിനു തുടക്കമായി. കലൂർ റിന്യുവൽ സെന്ററിൽ അതിരൂപത ഡയറക്ടർ ഫാ. പോൾ മോറേലിയുടെ അധ്യക്ഷതയിൽ ചേർന്ന വിശ്വാസപരിശീലനവിഭാഗം പ്രധാന അധ്യാപകരുടെയും പ്രമോട്ടർമാരുടെയും ഫൊറോനാ സെക്രട്ടറിമാരുടെയും സംയുക്തയോഗത്തിൽ അതിരുപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശ്വാസപരിശീലന വർഷം ഉദ്‌ഘാടനം ചെയ്തു. എല്ലാവരും ദൈവമക്കളെന്ന തിരിച്ചറിവിൽ പരസ്പരം കരുതലും കരുണയുമുള്ളവരാകുവാനുള്ള മനോഭാവരൂപീകരണമാണ് അടിസ്ഥാനപരമായി വിശ്വാസപരിശീലനത്തിൽ നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പുതിയവർഷത്തിന്റെ ലോഗോയും ഫാമിലി കാറ്റിക്കിസം പഠനസഹായിയും അദ്ദേഹം പ്രകാശനം ചെയ്തു. വിശ്വാസപരിശീലനത്തിൽ 12 വർഷവും മുടങ്ങാതെ വന്ന കുട്ടികൾക്കും സ്കോളർഷിപ്പ് ലഭിച്ചവർക്കും വിവിധ മത്സരവിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. സച്ചിൻ മാമ്പുഴയ്ക്കൽ, ശ്രീമതി മരിയ ജെറോം, മാസ്റ്റർ അർവിൻ ഷിനു എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പ്രധാനാധ്യാപക സംഗമത്തിൽ അതിരൂപതാ വികാരിജനറൽ ഫാ. ജിമ്മി പൂച്ചക്കാട്ട് അധ്യക്ഷനായിരുന്നു. റിന്യുവൽ സെന്റർ ഡയറക്ടർ ഫാ. ജോഷി പുതുശേരി ആശംസകൾ നേർന്നു. ഫാ. സാബു തോമസ് കുമ്പുക്കൽ ഡിജിറ്റൽ വെൽനസ് എന്ന വിഷയത്തിൽ ക്‌ളാസ് നയിച്ചു. ഫോട്ടോ: എറണാകുളം- അങ്കമാലി അതിരൂപതാ വിശ്വാസപരിശീലനവർഷ ഉദ്‌ഘാടനം അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനി നിർവഹിക്കുന്നു. സിസ്റ്റർ ജിസ്മി, ഫാ. പോൾ മോറേലി, ഫാ. സച്ചിൻ മാമ്പുഴയ്ക്കൽ, മാസ്റ്റർ അർവിൻ ഷിനു, ശ്രീമതി മരിയ ജെറോം എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *