രാഷ്ട്രീയ ജനതാദൾ പൂവാർ പഞ്ചായത്ത് പ്രവർത്തക സമ്മേളനം പാർട്ടി ജില്ലാക്കമ്മിറ്റി യംഗം അരുമാനൂർ S മുരുകൻ്റെ അധ്യക്ഷതയിൽ കുടുകയുണ്ടായി. രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രസിഡൻ്റ തെന്നൂർക്കോണം ബാബു യോഗം ഉദ്ഘാടനം ചെയ്യുകയും, ISJD യിൽ നിന്നും രാജി വച്ച് RJD യിൽ ചേർന്ന പ്രവർത്തകർക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിക്കുകയും ഉണ്ടായി . കരിച്ചൽ ഗോപാലകൃഷ്ണൻ , അരുമാനൂർ മുരുകൻ , T. വിജയൻ . അരുമാനൂർചന്ദ്രശേഖരൻ ,പിറ്റർ പോൾ തുടങ്ങിയവർ സംസാരിച്ചു, രാഷ്ട്രീയ ജനതാദൾ പൂവാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റായി പൂവാർ അഷറഫിനെയും , വൈസ് പ്രസിഡൻ്റമാരായി S മുരുകൻ,എസ് നടരാജൻ ആശാരിയെയും. സെക്രട്ടറിമാരായി K .ബാഹുലേയൻ, M മുബാറക് എന്നിവരെയും തെരഞ്ഞെടുത്തു. പതിനായിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പുവാർ കപ്പൽ നിർമ്മാണ ശാല എത്രയും വേഗം നിർമ്മാണമാരംഭിക്കണമെന്ന് ഒരു പ്രമേയത്തിലൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു
