കിഴക്കമ്പലം: വിമൻ വെൽഫെയർ സർവീസസ് കിഴക്കമ്പലം ഫൊറോനയുടെ വാർഷികാഘോഷ പരിപാടികൾ ആഗസ്റ്റ് 24 തിങ്കളാഴ്ച പ്രൗഢഗംഭീരമായി നടന്നു. രാവിലെ 9.30-ന് ഫൊറോനാ ഡയറക്ടർ റവ. ഫാ. ഫ്രാൻസിസ് അരീക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് നടന്ന അമ്മമാരുടെ വർണ്ണാഭമായ കലാപരിപാടികളുടെ ഉദ്ഘാടനം ഡയറക്ടർ ബഹു. ഫാ. പോൾ മാടശ്ശേരി നിർവ്വഹിച്ചു. കലാപരിപാടികൾക്ക് ശേഷം ഫണ്ണി ഗെയിംസ് സംഘടിപ്പിച്ചു.
ഉച്ചയ്ക്ക് 1.30-ന് ആരംഭിച്ച പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ബഹു. റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് അഡ്വ. മോളി ബോബൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ശ്രീമതി ബീന വിജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ ശ്രീ അൻവർ സാദത്ത് എം.എൽ.എ ആശംസകൾ നേർന്നു. ഫൊറോന ഡയറക്ടർ ബഹു. ഫാ. ഫ്രാൻസിസ് അരീക്കൽ അനുഗ്രഹപ്രഭാഷണവും, അതിരൂപത ഡയറക്ടർ ബഹു. ഫാ. പോൾ ചെറുപിള്ളി മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിനോടനുബന്ധിച്ച് വികാരി റവ. ഫാ. പോൾ മാടശ്ശേരി പ്രായം കൂടിയ അമ്മമാരെ ആദരിച്ചു.
ചടങ്ങിൽ അതിരൂപത പ്രസിഡന്റ് ശ്രീമതി ജെയ്നി സാം രാജ് ഫൊറോന അനിമേറ്റർ സിസ്റ്റർ സജീവ SD രാജഗിരി ആശുപത്രി ഡയറക്ടർ , റവ. ഫാ. ജോയ് CMI, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സാജു മത്തായി, റവ. സി. അനീഷ SD എന്നിവർ ആശംസകൾ അർപ്പിച്ചും ട്രസ്റ്റിമാരായ ശ്രീ. ബാബു വർഗീസ്, ശ്രീ. എൻ.ജെ. പൗലോസ്, വൈസ് ചെയർമാൻ ശ്രീ. ജോർജ്ജ് പോൾ, വാർഡ് മെമ്പർ ശ്രീമതി എൽസി ജോസഫ്, അതിരൂപത സേനറ്റ് മെമ്പർ ശ്രീമതി മീര അവരാച്ചൻ, അതിരൂപത സെക്രട്ടറി ശ്രീമതി ബോബി സാജൻ എന്നിവരുടെ നിറസാന്നിധ്യവും ഉണ്ടായിരുന്നു. വൈസ് പ്രസിഡണ്ട് ശ്രീമതി മിനി സണ്ണി നന്ദി പ്രകാശിപ്പിച്ചു. കിഴക്കമ്പലം ഫൊറോനയിലെ എല്ലാ അമ്മമാരുടെയും സാന്നിധ്യവും ഭാരവാഹികളുടെ പ്രവർത്തനവും പരിപാടിയെ മോടി പിടിപ്പിച്ചു വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനത്തിനും നന്ദിപ്രകാശത്തിനും ശേഷം വാർഷികാഘോഷ പരിപാടികൾ സമാപിച്ചു.
