നോർത്ത് പറവൂർ: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) നേതൃത്വത്തിൽ നോർത്ത് പറവൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഓണം ഫെയറിന് തുടക്കമായി. നോർത്ത് പറവൂർ സപ്ലൈകോ പീപ്പിൾസ് ബസാറിൽ ഓഗസ്റ്റ് 20 മുതൽ 25 വരെയാണ് ഓണം ഫെയർ നടക്കുന്നത്.ഓണം വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സാധാരണക്കാർക്ക് ന്യായമായ വിലയിൽ ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിനുമായാണ് സപ്ലൈകോ ഓണം ഫെയർ സംഘടിപ്പിക്കുന്നത്. പ്രത്യേക സമ്മാന പദ്ധതികളും ഓണം ഫെയറിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.നോർത്ത് പറവൂർ നഗരസഭ ചെയർമാൻ രമേശ്. ഡി . കുറുപ്പ് ഓണം ഫെയർ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ലൈജി ബിജു അധ്യക്ഷത വഹിച്ചു. സപ്ലൈകോ അധികൃതരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.സപ്ലൈക്കോ താലൂക്ക് ഡിപ്പോ സീനിയർ അസിസ്റ്റന്റ് ബെൻസി കെ. പി സ്വാഗതം ആശംസിക്കുകയും താലൂക്ക് സപ്ലൈ ഓഫീസർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്‌തു. ചടങ്ങിൽ വാർഡ് കൗൺസിലർ നന്ദിനി, പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് സി. എ. രാജീവ്, ഡെന്നി തോമസ്, സിദ്ധിക്ക്, സുധാകരൻ പിള്ള, ആശാ മുരളി, കെ. കെ. ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. വിവിധ ഭക്ഷ്യവസ്തുക്കൾക്ക് ആകർഷകമായ വിലക്കുറവും പ്രത്യേക ഓഫറുകളും ഫെയറിൽ ലഭ്യമാക്കുന്നുണ്ട്. ഓണവിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന രീതിയിലാണ് ഓണം ഫെയർ ഒരുക്കിയിരിക്കുന്നത്.
ഓണം ഫെയർ ഉദ്ഘാടനം ചെയ്തു
