“സ്കില്ലോണം ത്രില്ലോണം 2k26” – ഓണം ആഘോഷം

വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി തൊഴിൽ നൈപുണ്യ പരിശീലനം നൽകിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിൽ ഈ വർഷത്തെ ഓണം ആഘോഷങ്ങൾക്ക് ആരംഭംകുറിച്ചു. അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം CSR ഹെഡായ സെബാസ്റ്റ്യൻ ബ്രിട്ടോ, ലൈവ്ലിഹൂഡ് പ്രൊജക്റ്റ്‌ ഓഫീസർ ജോർജ് സെന്നിന്റെ സാനിധ്യത്തിൽ പരിപാടികളുടെ ഔപചാരിക ഉത്ഘാടനം നിർവഹിച്ചു. നിലവിലെ വിവിധ പരിശീലന പരിപാടികളിൽ പങ്കെടുക്കുന്ന ഉദ്യോഗാർദ്ധികളുടെ കലാപരിപാടികൾ ഈ ആഘോഷങ്ങൾക്ക് മാറ്റ്കൂട്ടി. കൂടാതെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള സമ്മാനങ്ങളും ഈ അവസരത്തിൽ നൽകുകയുണ്ടായി.അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിയിലെ സ്റ്റാഫ്‌ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *